scorecardresearch
Latest News

നവ വരന്റെ മുന്നില്‍ കുസൃതിയുമായി കൊച്ചുമിടുക്കന്‍; ക്യൂട്ടെന്ന് നെറ്റിസണ്‍സ്, വീഡിയോ

കല്യാണത്തിനിടയില്‍ മണ്ഡപത്തിലും സ്റ്റേജിലുമെത്തി തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്ന കുട്ടിക്കുറമ്പുന്മാരുടേയും കുറുമ്പികളുടേയും വീഡിയോകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്

നവ വരന്റെ മുന്നില്‍ കുസൃതിയുമായി കൊച്ചുമിടുക്കന്‍; ക്യൂട്ടെന്ന് നെറ്റിസണ്‍സ്, വീഡിയോ

കല്യാണപ്പന്തലുകളില്‍ വധു വരന്മാരേക്കാള്‍ താരമാകുന്നത് കുട്ടികളായിരിക്കും. കല്യാണത്തിനിടയില്‍ മണ്ഡപത്തിലും സ്റ്റേജിലുമെത്തി തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്ന കുട്ടിക്കുറമ്പുന്മാരുടേയും കുറുമ്പികളുടേയും വീഡിയോകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

അത്തരത്തില്‍ കല്യാണം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങി വന്ന വധു വരന്മാരുടെ മുന്നില്‍ ചെറിയൊരു കുറുമ്പ് കാണിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോയാണ് എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്നത്. വെഡിങ് ഹൈലൈറ്റ്സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിന്നുകെട്ടിന് ശേഷം പുറത്തിറങ്ങിയ നവമിഥുനങ്ങളെ സ്വീകരിക്കാന്‍ മാലയുമായി നിന്നത് രണ്ട് കുട്ടികളായിരുന്നു. വധുവിനെ മാലയണിയിക്കാനുള്ള ദൗത്യം പെണ്‍കുട്ടി കൃത്യമായി ചെയ്തു. എന്നാല്‍ ആണ്‍കുട്ടി ആകെ പകച്ചു നില്‍ക്കുകയായിരുന്നു.

വരന്‍ മാലയണിയിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുന്നതായും ദൃശ്യങ്ങളില്‍ കാണാം. പക്ഷെ ആണ്‍കുട്ടി ആ മാലയെടുത്ത് സ്വയം അണിയുകയായിരുന്നു. ഇതുകണ്ട വധുവാകട്ടെ പൊട്ടിച്ചിരിച്ചു. ചുറ്റുമുള്ളവരും കൂടെക്കൂടി. അവസാനം വരം സ്വയം മാലയണിയിക്കുകയായിരുന്നു.

അഞ്ചുലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. കമന്റ് ബോക്സ് പോട്ടിച്ചിരിക്കുന്ന സ്മൈലികൊണ്ട് നിറച്ചിരിക്കുകയാണ് ആളുകള്‍.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Little boy plays with newly married couples viral video