ജീവിതത്തിലെ ചെറിയ പരാജയങ്ങളിൽ പോലും തളർന്ന് പോകുന്നവരാണ് നമ്മളിൽ പലരും. ആദ്യ ശ്രമത്തിൽ വിജയം കണ്ടില്ലെങ്കിൽ എനിക്കിത് സാധിക്കില്ല എന്ന് ഉറപ്പിച്ച് എത്രയോ ഉദ്യമങ്ങളിൽ നിന്ന് നമ്മളൊക്കെ പിന്മാറിയിട്ടുണ്ട്. എന്നാൽ അതിലൊന്നും കാര്യമില്ല, ചിലർക്ക് നടക്കും ചിലർക്ക് നടക്കില്ല. നടന്നില്ലെങ്കിലും നമുക്കൊരു കുഴപ്പവുമില്ല എന്ന് പറയാനുള്ള ഒരു സ്പിരിറ്റ് നിങ്ങൾക്കുണ്ടെങ്കിൽ പിന്നെ ആർക്കും നിങ്ങളെ തോൽപ്പിക്കാനാകില്ല. മുതിർന്നവർക്ക് അതില്ലെങ്കിലും അങ്ങനെ ചിന്തിക്കുന്ന ചില കുട്ടികളുണ്ട്. അത്തരത്തിലൊരു കൊച്ചുമിടുക്കന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മധ്യമങ്ങളിൽ വൈറലാകുന്നത്.

Read More: ആശാൻ…ആശാൻ; നാറ്റിക്കരുതെന്ന് ഞാൻ അവനോട് പറഞ്ഞതാ, ചിരിപടർത്തി സലിം കുമാർ

കടലാസ് ഉപയോഗിച്ച് ഒരു പൂവുണ്ടാക്കാൻ ശ്രമിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. കടലാസ്, പെൻസിൽ, കത്രിക എന്നീ സാമഗ്രികളൊക്കെ കൈവശം ഉണ്ട്. ആദ്യം കടലാസ് കൊണ്ട് ഉണ്ടാക്കിയ ഒരു പൂവ് നമുക്ക് കാണിച്ചു തരുന്നുണ്ട്. പിന്നീട് അതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് പഠിപ്പിച്ചു തരുന്നത്.

കടലാസ് മടക്കി, അതിന് മുകളിൽ പൂ വരച്ച് അത് വളരെ ക്ഷമയോടെ കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തു. ദേ പൂ റെഡിയായി എന്ന് പറഞ്ഞ് തുറക്കുമ്പോൾ കടലാസ് രണ്ട് കഷ്ണമായ കാഴ്ചയാണ് കാണുന്നത്.

എന്നാൽ ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ് എന്നു പറയുമ്പോലെ “ചെലോൽത് റെഡി ആകും, ചെലോൽത് റെഡി ആകൂല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ,” എന്നാണ് ഈ മിടുക്കൻ പറയുന്നത്. എന്തൊരു ആത്മവിശ്വാസം!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook