സോഷ്യൽമീഡിയയിൽ വൈറലാവുന്ന കാര്യത്തിൽ കുട്ടി കുറുമ്പന്മാരുടെയും കുറുമ്പത്തികളുടെയും തട്ട് എന്നും താഴ്ന്ന് തന്നെയിരിക്കും. കളിചിരിയും കുസൃതികളുമായി നിരവധി കുട്ടികളാണ് നിരന്തരം സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്. ആ കൂട്ടത്തിലെ പുതിയൊരാളാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഇഷ്ടം കവർന്നിരിക്കുന്നത്.
ചേട്ടനൊപ്പം ചെയ്ത റീൽ വീഡിയോയിലൂടെയാണ് ഈ കുട്ടികുറുമ്പൻ വൈറലായിരിക്കുന്നത്. ‘ആരോടും പറയണ്ട എന്റെ കൂടൊരു ക്രിമിനലുണ്ട്’ എന്ന സിനിമ ഡയലോഗ് ചേട്ടൻ പറയുമ്പോൾ പുറകിൽ നിന്നാണ് നമ്മുടെ താരത്തിന്റെ അപ്രതീക്ഷിത എൻട്രി. തലയിൽ കെട്ടും കൊമ്പൻ മീശയും ഒക്കെയായിട്ടാണ് ആശാൻ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സെൽഫി ക്യാമറയിൽ തന്റെ മുഖം കാണുന്നതോടെ ആളൊന്ന് പതറുകയാണ്.
പതിയെ നാണം കൊണ്ട് ഇരുന്നിരുന്ന ഇടതു നിന്ന് നിലത്തേക്ക് ഇരിക്കുന്ന ആൾ പതിയെ എണീറ്റു തലയിലെ കെട്ടൊക്കെ മാറ്റുന്നതും കാണാം. നാണം കൊണ്ട് ആ മുഖത്ത് വിരിയുന്നത് ചിരിയും അതിന്റെ ക്യൂട്ടനസിനും ഒക്കെ രസകരമായ കമന്റാണ് പലരും നൽകുന്നത്.
‘ചിരിച്ചു ഊപ്പാടിളകിയെന്നും, എന്തൊരു ക്യൂട്ട്നസ് ആണെന്നും ഒക്കെയാണ് പലരുടെയും കമന്റ്. വില്ലന് കുറച്ചു നാണം വരുന്നുണ്ടെന്നും കൊടും ക്രിമിനൽ ആണലോ എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ.
Also Read: 18 അടി നീളം, നൂറ് കിലോയോളം ഭാരം, 122 മുട്ട; അമ്പമ്പോ ഇതാണ് ശരിക്കും ‘പെരുമ്പാമ്പ്’