scorecardresearch

ഗൊ മമ്മീ! ബിരുദം നേടിയ അമ്മയ്ക്ക് മകന്റെ കയ്യടി; ഹൃദ്യം വീഡിയോ

കുട്ടിയുടെ ശബ്ദം ഓഡിറ്റോറിയത്തില്‍ മുഴങ്ങിയതിന് പിന്നാലെ ചിരികളും കയ്യടിയും വന്നു

ഗൊ മമ്മീ! ബിരുദം നേടിയ അമ്മയ്ക്ക് മകന്റെ കയ്യടി; ഹൃദ്യം വീഡിയോ

ബിരുദദാന ചടങ്ങില്‍ അമ്മയ്ക്ക് ആവേശത്തോടെ പ്രോത്സാഹനം നല്‍കുന്ന മകന്റെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ നേടുകയാണ്. നഴ്സിങ് ബിരുദം സ്വീകരിക്കാനായി യുവതി സ്റ്റേജിലെത്തിയപ്പോഴാണ് മകന്‍ ഗൊ മമ്മി എന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്.

കുട്ടിയുടെ ശബ്ദം ഓഡിറ്റോറിയത്തില്‍ മുഴങ്ങിയതിന് പിന്നാലെ ചിരികളും കയ്യടിയും വന്നു. @pretty_briii ടിക് ടോക് പ്രൊഫൈലീലുടെയാണ് വീഡിയോ ആദ്യം പുറത്ത് വന്നത്. ശേഷം വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിലെ പ്രശസ്തമായ പേജായ മാജിക്കലി ന്യൂസ് സെപ്തംബര്‍ 20 ന് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

നിരവധി കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവന്‍ ഏറെ നാള്‍ ഈ നിമിഷം ഓര്‍ത്തിരിക്കുമെന്ന് ഒരാള്‍ കുറിച്ചു.

അവന്റെ ശബ്ദം എന്റെ കണ്ണുകള്‍ നനച്ചു. വീട്ടില്‍ നഴ്സുമ്മാരുള്ളവര്‍ക്കറിയാം എത്രത്തോളം ബുദ്ധിമുട്ടാണ് പഠനം പൂര്‍ത്തിയാക്കാനെന്ന്. പ്രത്യേകിച്ചും ഒരു കുട്ടിയുടെ അമ്മയ്ക്ക്. ബിരുദം നേടുക എന്നത് വളരെ വലിയൊരു കാര്യണ്. അഭിനന്ദനങ്ങള്‍, ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, മറ്റൊരാള്‍ കമന്റ് ചെയ്തു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Little boy cheers mother during her graduation ceremony viral video

Best of Express