സംഗതി ഗാന്ധിജി ആണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം അമ്മ മുന്നിലെത്തിയാല്‍ പിന്നെ എല്ലാം മറന്ന് അരികിലേക്ക് ഓടിയെത്തും. പറഞ്ഞത് മഹാത്മാ ഗാന്ധിയെ കുറിച്ചല്ലട്ടോ. ഗാന്ധിജിയായി വേഷ പ്രച്ഛന്ന മത്സരത്തില്‍ പങ്കെടുത്ത ഒരു വിരുതനെ കുറിച്ചാണ്. അവനാണിപ്പോ സോഷ്യല്‍ മീഡിയയിലെ താരം.
അടുത്തതായി വേദിയിലെത്തുന്നത് ഗാന്ധിജി ആണെന്ന് മൈക്കിലൂടെ വിളിച്ച് പറഞ്ഞതും മൊട്ടത്തലയന്‍ ഗാന്ധി വടിയും കുത്തിപ്പിടിച്ച് വേദിയിലേക്ക് എത്തി. തൊട്ടരികല്‍ തന്നെ നെഞ്ചില്‍ റോസാ പുഷ്പം കുത്തി നെഹ്‌റുവുമുണ്ടായിരുന്നു. സ്റ്റേജിലൂടെ ഒരു റൗണ്ടൊന്ന് നടന്നതിന് ശേഷമാണ് ഗാന്ധിയായി എത്തിയ കുട്ടി സദസിലിരിക്കുന്ന അമ്മയെ കണ്ടത്.
അമ്മയെ കണ്ട് ഗാന്ധിജി തൊട്ടരികിലുണ്ടായ നെഹ്‌റുവിനെ മറന്ന് വടിയും നിലത്തിട്ട് സദസിലേക്ക് ഇറങ്ങി. സ്‌റ്റേജില്‍ നിന്നും ഇറങ്ങാനുള്ള വഴി കാണാതെ കുഴഞ്ഞ ഗാന്ധി അമ്മയെ വിളിച്ചെങ്കിലും അമ്മ പേര് വിളിക്കല്ലേ എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. സംഗതി കൈവിട്ട് പോകുവാണെന്ന് കണ്ടതോടെ സ്‌റ്റേജിന് കര്‍ട്ടനിട്ടു.