scorecardresearch

'ഇവൻ ഇത്രയും ഭീകരനായിരുന്നോ', ഞെട്ടിച്ച് ഉറുമ്പിന്റെ സൂക്ഷ്മ ചിത്രം

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ യൂജെനിജസ് കവലിയോസ്‌കാസ് പകര്‍ത്തിയ ഉറുമ്പിന്റെ സൂപ്പര്‍ ക്ലോസപ്പ് ചിത്രം ഒരു ഹൊറര്‍ സിനിമയെ അനുസ്മരിപ്പിക്കുന്നു

വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ യൂജെനിജസ് കവലിയോസ്‌കാസ് പകര്‍ത്തിയ ഉറുമ്പിന്റെ സൂപ്പര്‍ ക്ലോസപ്പ് ചിത്രം ഒരു ഹൊറര്‍ സിനിമയെ അനുസ്മരിപ്പിക്കുന്നു

author-image
WebDesk
New Update
ant photograph, close up photograph of ant, nikon photography competition Social media viral

ജീവനുള്ളതോ നിര്‍ജീവമായതോ എന്തിനെയും വലുതായി ചിത്രീകരിക്കുന്നത് അപ്രതീക്ഷിത ഫലങ്ങള്‍ നല്‍കുന്നതു നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഈയൊരു ചിത്രം പതിവില്‍നിന്നു വ്യത്യസ്തമായി നമ്മളെ ഭയപ്പെടുത്തുന്നതാണ്.

Advertisment

ഒരു ഉറുമ്പാണ് ഇവിടെ 'ഭീകരജീവിയായി' മാറിയിരിക്കുന്നത്. ഓണ്‍ലൈനില്‍ വളരെയധികം ചര്‍ച്ചയായ സൂപ്പര്‍ ക്ലോസപ്പ് ചിത്രം കണ്ട മിക്കവരും പറയുന്നത് ഇത് ഉറുമ്പാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ഹൊറര്‍ സിനിമയില്‍നിന്നുള്ള ഷോട്ട് അല്ലേയെന്നുമാണ്. അങ്ങനെ സംശയമുന്നയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്നു ഒറ്റ നോട്ടത്തില്‍ തന്നെ ചിത്രം നമ്മെ ബോധ്യപ്പെടുത്തും.

ലിത്വാനിയന്‍ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍ യൂജെനിജസ് കവലിയോസ്‌കാസ് ആണ് ഈ മൈക്രോ ചിത്രം പകര്‍ത്തിയത്. മനുഷ്യനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്ത വിശദാംശങ്ങളുള്ള ചിത്രം 2022-ലെ 'നിക്കോണ്‍ സ്‌മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി' മത്സരത്തിനായി സമര്‍പ്പിക്കപ്പെട്ടിരുന്നു. ചിത്രം

താന്‍ ഒരു വനത്തിനടുത്താണ് താമസിക്കുന്നതെന്നും അതിനാല്‍ ഉറുമ്പിനെ കണ്ടെത്താന്‍ എളുപ്പമായെന്നും കവലിയോസ്‌കാസ് ഇന്‍സൈഡറോട് പറഞ്ഞു.

Advertisment

''ഉറമ്പുകള്‍ എപ്പോഴും നിലത്ത് ഓടിക്കൊണ്ടിരിക്കുന്നതിനാല്‍ അവയുടെ ഫൊട്ടോ എടുക്കുന്നതു വിരസമാണ്. വിശദാംശങ്ങള്‍, നിഴലുകള്‍, കാണാത്ത കോണുകള്‍ എന്നിവയ്ക്കുവേണ്ടിയാണ് ഞാന്‍ എപ്പോഴും തിരയുന്നത്. ഫൊട്ടോഗ്രാഫിയുടെ പ്രധാന ലക്ഷ്യം കണ്ടെത്തലാണ്. സ്രഷ്ടാവിന്റെ മഹത്തരമായ സൃഷ്ടികളും ദൈവത്തിന്റെ രൂപകല്‍പ്പനകള്‍ കാണാനുള്ള അവസരവും എന്നെ വശീകരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. പ്രകൃതിയില്‍ ഭയാനകതകളൊന്നുമില്ലെന്നും ഉറുമ്പിന്റെ മൈക്രോസ്‌കോപ്പിക് രൂപത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചിത്രം കണ്ട പല നെറ്റിസണ്‍സിന്റെയും ഞെട്ടല്‍ മാറിയിട്ടില്ല. 'ആന്റ്-മാന്‍ ഒരു ഹൊറര്‍ ചിത്രമായിരിക്കണം' എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്്. ''ഉറുമ്പുകളെക്കുറിച്ചുള്ള ധാരണ മാറ്റിയതിനു നന്ദി. അവ ഭംഗിയുള്ളതായാണു ഞാന്‍ കരുതിയത്. ഇപ്പോള്‍ എനിക്ക് ഭയമാണ്,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.''ഇത്തരത്തിലുള്ള ദശലക്ഷം എണ്ണം നിങ്ങള്‍ക്കു പുറകെ കുതിക്കുന്നതായി സങ്കല്‍പ്പിക്കുക,'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

മത്സരത്തില്‍ മഡഗാസ്‌കര്‍ ഭീമന്‍ പല്ലിയായ ഡെ ഗെക്കോയുടെ ഭ്രൂണ കൈയുടെ ചിത്രം ഗ്രിഗോറി ടിമിനാണു മത്സരത്തില്‍ വിജയിച്ചത്. ഇമേജ് സ്റ്റിച്ചിങ് എന്ന രീതി ഉപയോഗിച്ച് നൂറുകണക്കിനു ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് അദ്ദേഹം ഗെക്കോയുടെ ചിത്രം സൃഷ്ടിച്ചത്.

''ഈ ഭ്രൂണ കൈയ്ക്ക് ഏകദേശം മൂന്ന് മില്ലിമീറ്റര്‍ (0.12 ഇഞ്ച്) നീളമുണ്ട്. ഇത് ഉയര്‍ന്ന മിഴിവുള്ള മൈക്രോസ്‌കോപ്പിയുടെ ഒരു വലിയ സാമ്പിളാണ്,'' നിക്കോണിന്റെ വെബ്സൈറ്റില്‍ ടിമിന്‍ പറഞ്ഞു.

Viral Post Social Media Viral Photo Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: