/indian-express-malayalam/media/media_files/uploads/2017/08/lisa3Out.jpg)
ന്യൂഡല്‍ഹി: സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബോളിവുഡ് താരം ലിസ ഹെയ്ഡനെ കടന്നാക്രമിച്ച് സൈബര്‍ സദാചാരവാദികള്‍. ലോക മുലയൂട്ടല്‍വാരത്തോടനുബന്ധിച്ച് തന്റെ മകന്‍ സാക്കിനെ മുലയൂട്ടുന്ന ചിത്രമായിരുന്നു മോഡലും ഫാഷന്‍ ഡിസൈനറുമായ ലിസ ഹെയ്ഡന്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
മുലയൂട്ടല്‍ എന്നത് എന്റ കുട്ടിയുടെ വളര്‍ച്ചയിലെ നിര്‍ണായകമായ ഒരു ഘടകമാണെന്നും നിങ്ങളുടെ കുട്ടികളുമായി ഒരു ഇഴയടുപ്പം ഉണ്ടാക്കുവാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടല്‍ എന്നും പ്രെഗ്നന്‍സി ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു ലിസ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഇവരെ കടന്നാക്രമിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തുകയായിരുന്നു.
Read More : സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം
'നിങ്ങള്‍ക്ക് ഇപ്പോല്‍ ഇത് എങ്ങനയെങ്കിലും പ്രദര്‍ശിപ്പിക്കണം അതിന് വേണ്ടിയുള്ള പെടാപ്പാടല്ലേ ഇത്' എന്നായിരുന്നു ചില സദാചാരവാദികളുടെ ചോദ്യം. ലൈംഗികവൈകൃതമാണ് താങ്കള്‍ കാണിക്കുന്നതെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം. താങ്കള്‍ക്ക് ആ ഭാഗം ഒന്നുമറച്ചൂടായിരുന്നോവെന്നും ചിലര്‍ ചോദിച്ചിരുന്നു.
അതേസമയം തന്നെ താരത്തെ ശക്തമായി പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും മറിച്ച് അഭിനന്ദിക്കപ്പെടേണ്ടതാണെന്നുമാണ് ഇവര്‍ പറഞ്ഞത്. ഇത് തെറ്റായ കണ്ണോടെ കാണുന്നവരുടെ മനസ് എത്രത്തോളം വികലമാണെന്നും ചിലര്‍ ചോദിക്കുന്നു. വളരെ മനോഹരമായ ഒരു നിമിഷമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നതെന്നും ചിലര്‍ കുറിക്കുന്നു.
സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ ഉള്ള മാഗസിനുകളും മറ്റ് പ്രസിദ്ധീകരണങ്ങളും യാതൊരു മടിയും കൂടാതെ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയുടെ ചിത്രത്തെ വിമര്‍ശിക്കുന്നത്. ഇവര്‍ കുഞ്ഞിന് മുലട്ടൂന്ന ഭാഗം മറച്ചുവെക്കണമായിരുന്നു എന്ന് പറയുന്നവര്‍ സ്ത്രീകളുടെ നഗ്നത ആസ്വദിക്കുന്നവരാണെന്നും ചിലര്‍ കുറ്റപ്പെടുത്തി.
മാതൃത്വമെന്നത് വളരെ സുന്ദരമാണ്. അതിലേറെ സുന്ദരമായ ഒരു നിമിഷമാണ് താങ്കള്‍ പങ്കുവെച്ചിരിക്കുന്നത്. താങ്കളോട് ഏറെ മതിപ്പും ബഹുമാനവും തോന്നുന്നുവെന്നും ചിലര്‍ കുറിക്കുന്നു. താങ്കളുടെ ഈ പോസ്റ്റിന് നന്ദി. ഒരമ്മയെന്ന നിലയില്‍ കുഞ്ഞിനെ പാലൂട്ടുന്നതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് മനസിലാക്കുന്നെന്നും ചിലര്‍ എഴുതുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.