scorecardresearch

കരിമല കയറി ഇരുമുടിക്കെട്ടുമായി അയ്യനെ കാണാൻ മെസി; ഇങ്ങനെയെങ്കിലും കണ്ട് ആശ്വസിക്കാം, അല്ലേ?

AI Video of Lionel Messi; അരവണ കൊണ്ടുവരാൻ മറക്കരുത് എന്ന് മെസിയെ ഓർമിപ്പിക്കുന്നുണ്ട് ചിലർ. മെസി കരിമല വഴിയാണോ പോയത് എന്നാണ് ചിലരുടെ ചോദ്യം.

AI Video of Lionel Messi; അരവണ കൊണ്ടുവരാൻ മറക്കരുത് എന്ന് മെസിയെ ഓർമിപ്പിക്കുന്നുണ്ട് ചിലർ. മെസി കരിമല വഴിയാണോ പോയത് എന്നാണ് ചിലരുടെ ചോദ്യം.

author-image
Trends Desk
New Update
Lionel Messi AI Video Sabarimala

Source: Screengrab

മെസി കേരളത്തിലെത്തുന്നതും കാത്തിരുന്ന മലയാളികൾ ഒടുവിൽ 'ജ്യോതിയും വന്നില്ല തീയും വന്നില്ല' എന്ന അവസ്ഥയായിലായി. മെസി നമ്മുടെ മണ്ണിൽ കളിക്കുന്നത് കാണാൻ കാത്തിരുന്ന ഫുട്ബോൾ പ്രേമികൾക്ക് ചെറിയൊരു ആശ്വാസം നൽകുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. ലോകകപ്പ് അടുത്തിരിക്കുകയല്ലേ, അതുകൊണ്ട് മലകയറി അയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങുകയാണ് ഫുട്ബോൾ മിശിഹ. 

Advertisment

ശബരിമല ദർശനത്തിനെത്തുന്ന അർജന്റീനയുടെ ഇതിഹാസ താരം മെസിയുടെ എഐ വിഡിയോ വൈറലായി കഴിഞ്ഞു. മാലയിട്ട് കറുപ്പണിഞ്ഞ് വരുന്ന മെസിയെ കാണാൻ എന്താ ലുക്ക് എന്നാണ് വിഡിയോ കണ്ടവരെല്ലാം പറയുന്നത്. കളിക്കാനായി കേരളത്തിൽ എത്തീലേലും അയ്യപ്പനെ കാണാനായിങ് എത്തി എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Also Read: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ; വീഡിയോ

ക്ഷേത്രത്തിൽ നിന്ന് മാലയിട്ട് ഇരുമുടിക്കെട്ട് നിറച്ച് കെഎസ്ആർടിസി ബസിൽ ഇരുന്നാണ് ശബരിമലയിലേക്കുള്ള മെസിയുടെ യാത്ര. പമ്പാ തീരത്ത് മെസി നിൽക്കുന്നതും ഇരുമുടിക്കെട്ട് തലയിലേന്ത് മലകയറുന്നതും ക്ഷേത്രത്തിൽ മണിയടിക്കുന്നതുമെല്ലാം ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. 

Also Read: 'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ

പതിനെട്ടാം പടി ചവിട്ടി കയറി ചെല്ലുന്നവരെല്ലാം കാണുന്നത് തത്വമസി എന്ന് അല്ലേ. മെസി വരുമ്പോൾ അത് തത്ത്വMessi ആവുമെന്നാണ് കമന്റ്. അരവണ കൊണ്ടുവരാൻ മറക്കരുത് എന്ന് മെസിയെ ഓർമിപ്പിക്കുന്നുണ്ട് ചിലർ. മെസി കരിമല വഴിയാണോ പോയത് എന്നാണ് ചിലരുടെ ചോദ്യം. 

Also Read; 'ശത്രുക്കളുടെ എണ്ണം കൂടുതലാ... വല്ല ശത്രുസംഹാര പൂജ ചെയ്യാൻ വന്നതായിരിക്കും'; കുട്ടി സ്പൈഡർ മാൻ വൈറൽ; വീഡിയോ

മെസി കേരളത്തിലേക്ക് വരുന്നത് കാത്തിരുന്നത് വെറുതെയായി. ഇനി ഇങ്ങനെയെങ്കിലും കണ്ട് ആശ്വസിക്കാം എന്നും കമന്റുകൾ വരുന്നു. എന്തൊരു സിംപിൾ ആയി സെക്യൂരിറ്റി ഒന്നുമില്ലാതെ സാധാരണക്കാരനെ പോലെ മെസി പോകുന്നു. അവിടേക്ക് പോകണ്ട, ചിലപ്പോ മെസിയെ തൂക്കി വിൽക്കും എന്നാണ് മറ്റൊരു കമന്റ്.

Read More: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

Lionel Messi Viral Video Messi AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: