മെമെകളായി മാറി മ്ലാനമൂകനായ ‘മിശിഹ’; കളിക്കാതെ തളര്‍ന്ന മെസിയുടെ ചിത്രം വൈറല്‍

മെസി ഇല്ലാതെ കളത്തില്‍ തങ്ങള്‍ കടലാസ് പുലികളാണെന്ന് തെളിയിക്കുകയായിരുന്നു അര്‍ജന്റീനയെന്ന് ആരാധകര്‍ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു

മാ​ഡ്രി​ഡ്: റഷ്യൻ ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മൽസരത്തിൽ അർജന്റീന ദയനീയമായി തോറ്റതിന് പിന്നാലെ മെമെകളായി പരിണമിച്ച് ലയണല്‍ മെസിയുടെ ചിത്രം. കരുത്തരായ സ്‌പെയിൻ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് നീലപ്പടയെ തോൽപ്പിച്ചതിന് പിന്നാലെ ഗാലറിയില്‍ തളര്‍ന്നിരിക്കുന്ന മെസിയുടെ ചിത്രങ്ങളാണ് ഫുട്ബോള്‍ ആരാധകര്‍ അടിക്കുറിപ്പുകളുടെ അകമ്പടിയോടെ പ്രചരിപ്പിക്കുന്നത്.

രാജ്യാന്തര മൽസരങ്ങളില്‍ അര്‍ജന്റീന പരാജയമാകുന്നെന്ന വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് കോപ്പ അമേരിക്കന്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ ടീം വിടാന്‍ മെസി തീരുമാനിച്ചത്. എന്നാല്‍ 2018ല്‍ റഷ്യയിലെ ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ സഹായിക്കാന്‍ അദ്ദേഹം ദേശീയ ടീമിലേക്ക് തിരികെ എത്തുകയായിരുന്നു.

ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മൽസരത്തില്‍ മെസി കളിച്ചില്ലെങ്കിലും ടീമിന് പിന്തുണയുമായി അദ്ദേഹം ഗാലറിയില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അർജന്റീനയുടെ നാണിപ്പിക്കുന്ന പ്രകടനത്തിനാണ് മെസി സാക്ഷ്യം വഹിച്ചത്. തോല്‍വിക്ക് പിന്നാലെ മെസിയുടെ ചിത്രങ്ങള്‍ മെമെകളായി സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടു. ലോകകപ്പ് നേടാന്‍ ഏറ്റവും അര്‍ഹരായ ടീം തങ്ങളാണെന്ന് സ്‌പെയിന്‍ തെളിയിച്ചപ്പോള്‍ മെസി ഇല്ലാതെ കളത്തില്‍ തങ്ങള്‍ കടലാസ് പുലികളാണെന്ന് തെളിയിക്കുകയായിരുന്നു അര്‍ജന്റീനയെന്ന് ആരാധകര്‍ സോഷ്യൽ മീഡിയയില്‍ അഭിപ്രായപ്പെട്ടു.

റ​യ​ൽ മാ​ഡ്രി​ഡ് താ​രം ഇ​സ്കോ​യു​ടെ ഹാ​ട്രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത​ത്. ഡി​യാ​ഗോ കോ​സ്റ്റ, തി​യാ​ഗോ അ​ൽ​ക​ൻ​ത​ര, ലാ​ഗോ അ​സ്പാ​സ് എ​ന്നി​വ​രും അ​ർ​ജ​ന്‍റീ​ന‍​യു​ടെ പോ​സ്റ്റി​ൽ പ​ന്തെ​ത്തി​ച്ചു. നി​ക്കോ​ളാ​സ് ഓ​ട്ട​മെ​ൻ​ഡി​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

തോൽവി അറിയാതെ 18 മൽസരങ്ങൾ പൂർത്തിയാക്കിയ സ്‌പെയിൻ പുതിയ റെക്കോർഡും സ്വന്തമാക്കി. 2016 യൂ​റോ ക​പ്പി​ൽ ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ തോ​റ്റു​പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ജു​ല​ൻ ലോ​പ​റ്റ​ഗ്യി​യാ​ണ് സ്‌പാ​നി​ഷു​കാ​രെ തോ​ൽ​വി അ​റി​യി​ക്കാ​തെ ന​യി​ക്കു​ന്ന​ത്. ജു​ല​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം സ്‌പെ​യി​ൻ ഒ​രു മ​ൽസ​ര​ത്തി​ൽ​പോ​ലും തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Lionel messi memes flood the internet

The moderation of comments is automated and not cleared manually by malayalam.indianexpress.com