/indian-express-malayalam/media/media_files/2025/12/14/messi-ronaldo-ai-photo-2025-12-14-13-41-15.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഇന്ത്യ സന്ദർശനത്തെ കുറിച്ചുള്ള ചർച്ചകളാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ നിറഞ്ഞു നിൽക്കന്നത്. മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിൽ കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായി വിവിധ പരിപാടികളിലാണ് മെസി പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകീട്ട് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലും മെസി എത്തും.
ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെൻഡുൽക്കറും ഇന്ത്യൻ ഫുട്ബോൾ താരം സുനിൽ ഛേത്രിയും അടക്കം നിരവധി സെലിബ്രിറ്റികൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, മുംബൈ ജഴ്സി ധരിച്ച് ക്രിക്കറ്റുകളിക്കുന്ന മെസിയുടെ എഐ ചിത്രങ്ങളാണ് ഓൺലൈനിൽ വൈറലാകുന്നത്.
Also Read: "എന്റെ വിവാഹമായിരുന്നു ഇന്ന്, അത് ഒഴിവാക്കി മെസിയെ കാണാൻ വന്നു; എന്നിട്ടോ?"
പന്ത് കൈയ്യിലെടുത്ത് ബൗൾ ചെയ്യാനായി നടന്നു നീങ്ങുന്ന തരത്തിലുള്ളതാണ് മെസിയുടെ ചിത്രം. മെസിയെ കൂടാതെ ഇതിഹാസ തരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയുടെയും എം.എസ് ധോണിയുടെയും സച്ചിന്റെയുമെല്ലാം ചിത്രങ്ങളും പോസ്റ്റിലുണ്ട്. ഇന്ത്യൻ ജഴ്സിയണിഞ്ഞ് ബാറ്റുമായി നിൽക്കുന്ന റൊണാൾഡോയെ ആണ് ചിത്രത്തിൽ കാണാനാവുക.
Also Read: പ്രിയഗായകർ അന്നും ഇന്നും; വൈറലായി ചിത്രങ്ങൾ
കോഹ്ലിയെയും ധോണിയെയും ഫുട്ബോൾ താരങ്ങളായാണ് ചിത്രത്തിൽ കാണാനാവുക. ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം നെയ്മർ ബാഡ്മിന്റൻ കളിക്കുന്നതും സച്ചിൻ ടെൻഡുൽക്കർ ബാസ്ക്കറ്റ് ബോൾ കളിക്കുന്നതിന്റെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന പോസ്റ്റിലുണ്ട്. "openmallu.ai"​എന്ന ഉപയോക്താവാണ് കൗതുകമുണർത്തുന്ന ചിത്രങ്ങൾക്കു പിന്നിൽ..
Read More: 'എന്റമ്മോ... മമ്മൂക്ക സീൻ'; ഗാന്ധി മഹാനായി മമ്മൂട്ടി, കലിപ്പ് മോഡിൽ ദുൽഖർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us