/indian-express-malayalam/media/media_files/2026/01/03/lionel-messi-dance-ai-video-2026-01-03-18-20-34.jpg)
Source: Screengrab
മൈതാനത്ത് പന്തുമായി മെസി നൃത്തം വയ്ക്കുകയാണോ എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. അത്രയും മനോഹരമായാണ് ആ നീക്കങ്ങൾ. എന്നാൽ മെസിയുടെ തകർപ്പൻ ഡാൻസ് നിങ്ങൾ കണ്ടിട്ടുണ്ടോ? അതും തമിഴ് പാട്ടിന്.
ഡ്യൂഡ് എന്ന തമിഴ് സിനിമയിലെ സിങ്കാരി എന്ന കൊഞ്ചം എന്ന പാട്ടിന് മെസി ഡാൻസ് കളിക്കുന്ന എഐ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തോളിൽ ബാഗും തൂക്കി കഴുത്തിൽ ഹെഡ് സെറ്റും ഇട്ട് മെസിയിൽ നിന്ന് വരുന്ന സ്റ്റെപ്പുകൾ ആരേയും ചിരിപ്പിക്കും.
Also Read: മലയാളികളെ പോലും ഞെട്ടിച്ച് തലശ്ശേരി റെയിൽവേ സ്റ്റേഷൻ; സോഷ്യൽ മീഡിയയിൽ കൈയടി; വീഡിയോ
രസകരമായ രീതിയിലാണ് ഈ എഐ വിഡിയോയിൽ മെസിയെ കാണിച്ചിരിക്കുന്നത് എന്നത് കൊണ്ട് തന്നെ മെസി ഫാൻസും ഹാപ്പിയാണ്. മെസിയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് ഈ വിഡിയോ വന്നത്. 10 ലക്ഷത്തിന് മുകളിൽ ആളുകൾ മെസിയുടെ ഈ വിഡിയോ കണ്ടു.
Also Read: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായാണ് മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തിയത്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ വിവിധ പരിപാടികളിൽ മെസി പങ്കെടുത്തു. ആദ്യം മെസി എത്തിയത് കൊൽക്കത്തയിലാണ്. എന്നാൽ ഇവിടെ കാര്യങ്ങൾ സുഖകരമായി നടന്നില്ല.
Also Read:നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!
മെസി സോൾട്ട്ലേക്ക് സ്റ്റേഡിയത്തിലേക്ക് എത്തിയതിന് പിന്നാലെ നിരവധി പേർ മെസിക്ക് ചുറ്റും കൂടി ഫോട്ടോയെടുക്കാനും ഹസ്തദാനം നൽകാനുമെല്ലാം നിറഞ്ഞു. ഇതോടെ മെസി ഉടനെ തന്നെ തിരികെ പോയി. വലിയ തുക ടിക്കറ്റിനായി മുടക്കി എത്തിയിട്ടും മെസിയെ കാണാൻ സാധിക്കാത്തതിന്റെ നിരാശ സ്റ്റേഡിയം നശിപ്പിച്ചാണ് ആരാധകർ തീർത്തത്.
Read More:ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us