Latest News

ബംഗളൂരുവിൽ വിനോദ സഞ്ചാരികളുടെ വാഹനം സിംഹങ്ങൾ ആക്രമിച്ചു

ബംഗളൂരുവിലെ ബന്നർഗട്ട ബയോളജിക്കൽ പാർക്കിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തിനു നേരെയാണ് രണ്ട് സിംഹങ്ങൾ ആക്രമിച്ചത്.

Lion, lion attacks, safari, bannerghatta national park, Bengaluru

ബംഗളൂരുവിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന് നേരെ സിംഹങ്ങളുടെ ആക്രമണം. ബംഗളൂരുവിലെ ബന്നർഗട്ട ബയോളജിക്കൽ പാർക്കിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തിനു നേരെയാണ് രണ്ട് സിംഹങ്ങൾ ആക്രമിച്ചത്. സഫാരിക്കായി ഉപയോഗിച്ച ഇന്നോവ കഴിഞ്ഞ ആഴ്‌ചയാണ് സിംഹങ്ങൾ കടന്നാക്രമിച്ചത്. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഇത് രണ്ടാം തവണയാണ് ഇതേ വാഹനത്തിനു നേരെ സിംഹങ്ങൾ ആക്രമണം നടത്തുന്നത്.
https://www.youtube.com/watch?v=gkyumRjXHk0
വിഡിയോ കടപ്പാട്: പബ്ലിക് ടിവി

കാറിന് പുറകിലുണ്ടായിരുന്ന സഫാരി ബസ് ഡ്രൈവറാണ് വിഡിയോ പകർത്തിയത്. ഒരു സിംഹം കാറിന് കുറുകെ വന്നപ്പോൾ മറ്റൊന്ന് അതിന് മുകളിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ആക്രോശത്തോടെ കാറിന് നേരെ അടുത്ത ഒരു സിംഹം വശത്തുളള​ കണ്ണാടിയിൽ കടിക്കുകയും ചില്ലിന് നേരെ പാഞ്ഞടുക്കുകയും ആയിരുന്നു. വാഹനത്തിന് അകത്ത് ഉണ്ടായിരുന്നവർ പേടിച്ച് കരയുന്നതും വിഡിയോയിൽ കേൾക്കാം.

ഡ്രൈവർ പിന്നീട് വാഹനം മുന്നോട്ടെടുത്തപ്പോഴാണ് സിംഹങ്ങൾ ആക്രമണത്തിൽ നിന്നു പിന്മാറിയത്. സംഭവം പൂർണമായും ഡ്രൈവറുടെ തെറ്റാണെന്നും സഫാരി ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നും പാർക്ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സന്തോഷ് കുമാർ പറഞ്ഞു. സഞ്ചാരികളെയുംകൊണ്ട് സഫാരി നടത്തുന്ന വാഹനങ്ങളിൽ സാധാരണയായി ഇരുമ്പ് വലകൾ ഘടിപ്പിക്കാറുണ്ട്. എന്നാൽ സിംഹങ്ങൾ ആക്രമണം നടത്തിയ കാറിന്റെ പിൻവശത്തെ ഗ്ലാസിൽ വല ഘടിപ്പിച്ചിട്ടില്ലായിരുന്നു. മൃഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് സന്തോഷ് കുമാർ അറിയിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Lion attacks safari car in bannerghatta national park bengaluru passengers danger

Next Story
വിമാനം നിറയെ പ്രാപ്പിടിയൻ, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രംfalcons, saudi king
The moderation of comments is automated and not cleared manually by malayalam.indianexpress.com