തൊട്ടടുത്തുണ്ടായിട്ടും സ്വന്തം പിതാവിന്റെ മൃതദേഹം സംസ്കരിക്കുന്നത് വീഡിയോ കോൾ വഴി കാണേണ്ടി വന്ന ലിനോ ആബേൽ എന്ന ചെറുപ്പക്കാരന്റെ ഹൃദയം തൊടുന്ന കുറിപ്പ് വായിച്ച് കണ്ണു നിറയാത്തവർ ഉണ്ടാകില്ല. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തി ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെ വീട്ടിലേക്ക് പോകുകയും ചുറ്റുപാടുമുള്ളവർക്ക് രോഗം പകരുകയും ചെയ്ത നിരവധി സംഭവങ്ങൾ വാർത്തകളിൽ നിറഞ്ഞ സമയത്താണ് പിതാവിന് അപകടം പറ്റിയതറിഞ്ഞ് ഖത്തറിൽ നിന്ന് പാഞ്ഞെത്തുകയും രോഗലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ അഡ്മിറ്റാകുകയും, ഒടുവിൽ തൊട്ടടുത്തുള്ള മുറിയിൽ തന്റെ അച്ചാച്ചന്റെ ചേതനയറ്റ ശരീരമുണ്ടെന്നറിഞ്ഞിട്ടും അവസാനമായി ഒരു നോക്ക് കാണാനാകാത്ത നിസഹായതയിൽ കഴിയുകയും ചെയ്ത ലിനോ ആബേൽ എന്ന യുവാവിന്റെ അനുഭവത്തിന് കേരളം സാക്ഷ്യം വഹിച്ചത്.

Read More: തൊട്ടടുത്തുണ്ടായിട്ടും അച്ഛനെ അവസാനമായി കാണാനായില്ല; ഐസൊലേഷൻ വാർഡിൽ നിന്നൊരു മകൻ

നെഗറ്റീവ് റിസൾട്ട് വരുന്നതും കാത്ത് കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ കിടന്നുകൊണ്ടെഴുതിയ കുറിപ്പ് ലിനോ അവസാനിപ്പിച്ചത് “ഒരുപക്ഷേ നെഗറ്റീവ് റിസൽട്ട് ആണെങ്കില്‍ ആവും എനിക്ക് ഒരുപാട് സങ്കടമാവുക,” എന്ന വാക്കുകളോടെയായിരുന്നു. പരിശോധനാ ഫലം വന്നു. ലിനോയ്ക്ക് കൊറോണയില്ല. ഒടുവിൽ ലിനോ എത്തി, തന്റെ അച്ചാച്ചന്റെ കല്ലറയിൽ മെഴുകുതിരി തെളിയിച്ച് പ്രാർഥിക്കാൻ. ആരുടേയും കണ്ണ് നിറയ്ക്കുന്നതായിരുന്നു ആ കാഴ്ച.

Corona virus, കൊറോണ വൈറസ്, covid 19, കോവിഡ് 19, Lino Abel Facebook post from isolation, ഐസൊലേഷൻ വാർഡിൽ നിന്നും ഫെയ്സ്ബുക്ക് പോസ്റ്റ്, iemalayalam, ഐഇ മലയാളം

ആശുപത്രി വിട്ട ലിനോ നേരെ പോയത് തൊടുപുഴ കലയന്താനി സെന്‌റ് മേരീസ് പള്ളിയിലേക്കായിരുന്നു. അവിടെയാണ് ലിനോയുടെ പിതാവ് ആബേല്‍ ഔസേപ്പിനെ അടക്കിയിരിക്കുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാതെ ഐസൊലേഷൻ വാർഡിൽ കിടന്ന ലിനോയുടെ സാമൂഹിക പ്രതിബദ്ധതയെ സർക്കാരും അഭിനന്ദിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook