ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ, ദുബായിലെ ബുര്‍ജ് ഖലീഫയില്‍ മിന്നല്‍പ്പിണര്‍ തൊടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. പല തരത്തിലുള്ള മനോഹരദൃശ്യവിസ്മയങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും മിന്നല്‍പ്പിണരിന്‍റെ പ്രഭയില്‍ തിളങ്ങുന്ന ബുര്‍ജ് ഖലീഫയുടെ ദൃശ്യം ആദ്യമായാണ് കാണുന്നത്.
Nature’s flash #Dubai #Lightning #Thunder #Slowmotion pic.twitter.com/B9V6r49cAJ
— Hamdan bin Mohammed (@HamdanMohammed) April 13, 2019
പ്രകൃതിയുടെ മിന്നല്‍ പ്രഭയുടെ ദൃശ്യങ്ങള്‍, ദുബായ് കിരീടാവകാശിയായ ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. മഴ മേഘങ്ങളുടെ സഞ്ചാരത്തിന്‍റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം അദ്ദേഹം പങ്കുവച്ചിരുന്നു.
— Hamdan bin Mohammed (@HamdanMohammed) April 12, 2019
ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തുളള കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരാണ് മിന്നില്‍പ്പിണരിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളും തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളത്തിലായിരുന്നു. നിര്‍ത്താതെ പെയ്ത മഴയില്‍ ബസിലേക്ക് ഓടിക്കയറുന്ന യാത്രക്കാരുടെ ചിത്രങ്ങളും വെള്ളം നിറഞ്ഞ റോഡുകളില്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
റാസല്‍ഖൈമയിലെ ജബല്‍ ജൈസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കാര്‍ ഒലിച്ചുപോയതായി റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വാഹനത്തില്‍ ആളുകളുണ്ടായിരുന്നോയെന്ന് അറിവ് കിട്ടിയിട്ടില്ല. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ജബല്‍ ജൈസില്‍ പെട്ടന്നുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം 300ഓളം വാഹനങ്ങളാണ് കുടുങ്ങിയത്.