/indian-express-malayalam/media/media_files/uploads/2023/07/Trending-viral.png)
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ
ആർട്ടിഫിഷ്യൽ ഇന്റലിജൻസു(എഐ) മായി ബന്ധപ്പെട്ട വാർത്തകൾ ദിവസേന പുറത്തുവരുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ രസകരമായ വശവും അതിനൊപ്പം ഭയാനകമായ വേർഷനും മനുഷ്യർ അറിഞ്ഞു. സിനിമ സൂപ്പർതാരങ്ങളുടെ വ്യത്യസ്തമായ രൂപങ്ങൾ മുതൽ സാങ്കൽപിക കഥാപാത്രങ്ങളെ വരെ എ ഐ നിർമിച്ചു. അതോടൊപ്പം എഐ വിദ്യയിലൂടെ തട്ടിപ്പു നടത്തിയ വിരുതന്മാരും സമൂഹത്തിലുണ്ട്.
ശാസ്ത്രത്തിന്റെ ഈ വളർച്ചയിൽ 2050 ആകുമ്പോഴേക്കും എങ്ങനെയായിരിക്കുമെന്ന് രസകരമായ വീഡിയോയിലൂടെ പറയുകയാണ് കണ്ടന്റ് ക്രിയേറ്ററായ വൈശാഖി കൃഷ്ണൻ. മകളുടെ ഏലിയൻ ബോയ്ഫ്രണ്ട്, തലയിൽ ചിപ്പ് ഘടിപ്പിച്ച മകൾ, വെർച്ച്വൽ റിയാലിറ്റിയായ കുട്ടികൾ, അവതാർ ഷൂസ്, ചന്ദ്രനിൽ പോയി പഠിക്കാൻ വാശി പിടിക്കുന്ന കുട്ടികൾ എന്നിവയെല്ലാം വൈശാഖി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.
'ടൈം ട്രാവൽ ചെയ്ത് കാണാൻ പറ്റിയിരുന്നെങ്കിൽ,' എന്നാണ് വീഡിയോയ്ക്ക് നൽകിയ അടികുറിപ്പ്. വൈശാഖിയുടെ വീഡിയോകളിൽ സ്ഥിരമായി കാണുന്ന അമ്മ കഥാപാത്രത്തിലൂടെ തന്നെ ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങൾക്കു മുൻപ് ഷെയർ ചെയ്ത വീഡിയോയ്ക്ക് രണ്ടു ലക്ഷത്തിലധികം ലൈക്കുകളുണ്ട്.
മനസ്സിന് ഇണങ്ങുന്ന ബന്ധങ്ങൾ ലഭിക്കാൻ റോബോർട്ട് മാട്രിമോണി,ഉഷയുടെ മരുമോൾക്ക് പിള്ളേർ ഉണ്ടായി എടുക്കാനൊന്നും പറ്റില്ല വെർച്വൽ റിയാലിറ്റിയാണ്, നിന്നെ ചന്ദ്രനിൽ പഠിക്കാൻ വിടില്ലാ തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നു.
സാങ്കേതിക വിദ്യകൾ ഭാവിയിൽ എത്രകണ്ട് മനുഷ്യനെ സ്വാധീനിച്ചേക്കാമെന്ന് തന്റെ വീഡിയോയിലൂടെ രസകരമായി പറഞ്ഞുവയ്ക്കുകയാണ് വൈശാഖി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us