Latest News

വീടിന്റെ മതിൽ ചാടികടന്ന് പുള്ളിപ്പുലി, വളർത്തു നായയെയും കൊണ്ട് പുറത്തേക്ക്; വീഡിയോ

ഐഎഫ്എസ് ഉദ്യോഗസ്ഥൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്

leopard, leopard catches dog, leopard jumps over gate, leopard video, dog, pet dog, social media viral, indian express malayalam

ന്യൂഡൽഹി: വീടിന്റെ മതിൽ ചാടികടന്ന വളർത്തുനായയെയും കടിച്ചെടുത്ത് കൊണ്ട് പുള്ളിപുലി പായുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

വീടിന്റെ ഗേറ്റിനു സമീപം പുറത്തേക്ക് നോക്കി നിൽക്കുന്ന നായ പതിയെ ഗേറ്റിനു മുന്നിലേക്ക് നീങ്ങിയ ശേഷം പുലിയുടെ സാന്നിധ്യം മനസിലാക്കി പെടുന്നനെ ഓടി മറയുന്നത് കാണാം. എന്നാൽ ഉടൻ തന്നെ മതിൽ ചാടിയെത്തുന്ന പുള്ളിപ്പുലി നായയെയും കടിച്ചെടുത്ത് മതിൽ ചാടി പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഇതിനോടകം തന്നെ 60,000ൽ അധികം ആളുകളാണ് ട്വിറ്ററിൽ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയുടെ കമന്റ് സെക്ഷനിൽ, “ചിലർക്ക് ഇത് അസാധാരണമായ കാഴ്ചയായിരിക്കും. എന്നാൽ മലയോര മേഖലകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും പുള്ളിപ്പുലി നായ്ക്കളെ വേട്ടയാടാറുണ്ട്. അതിനാൽ പ്രദേശവാസികൾ അവരുടെ വളർത്തുമൃഗങ്ങൾക്ക് ഒരു ഇരുമ്പ് കോളർ നൽകാറുണ്ട്. ഇതാണ് അവരെ രക്ഷിക്കുന്നത്. അതുപോലെ പല പ്രദേശങ്ങളിലും തെരുവുനായ്ക്കൾ പുള്ളിപ്പുലികൾക്ക് വലിയ ശല്യമാണ്.” എന്നും പർവീൺ കസ്വാൻ പറയുന്നുണ്ട്.

മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നുള്ള വീഡിയോയാണ് ഇതെന്ന് അഭിഷേക് സിരോത്തിയ എന്ന ട്വിറ്റർ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. പുലിയും കടുവയും തുടങ്ങി വന്യമൃഗങ്ങളാലുള്ള ആക്രമണങ്ങൾ വർധിക്കുന്ന ഘട്ടത്തിലാണ് ഈ വീഡിയോയും പുറത്തവരുന്നത്.

Also Read: ജീവനു വേണ്ടി പിടഞ്ഞ് കുട്ടിക്കുരങ്ങ്, കൈ നെഞ്ചിലമർത്തി, കൃത്രിമ ശ്വാസം നൽകി ടാക്‌സി ഡ്രൈവർ; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Leopard seizes dog from house premises jumps over fence

The moderation of comments is automated and not cleared manually by malayalam.indianexpress.com