/indian-express-malayalam/media/media_files/2025/11/16/leopard-attack-2025-11-16-17-30-10.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കർണാടകയിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഞ്ചാരികൾക്കു നേരെ പുള്ളിപ്പുലിയുടെ ആക്രമണം. ജംഗിൾ സഫാരി നടത്തുന്ന ബസിലേക്കാണ് പുലി ചാടി വീണത്. ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ സ്ത്രീയ്ക്ക് പരിക്കേറ്റു. വഹിത ബാനു എന്ന 56 കാരിക്കാണ് പുലിയുടെ നഖം കൊണ്ട് പരിക്കേറ്റത്. വഹിതയെ പിന്നീട് ജിഗാനിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പുള്ളിപ്പുലി ബസിനുമേൽ ചാടി വീഴുന്നതും വിൻഡോയിലൂടെ കൈ അകത്തേക്ക് കടത്തി യാത്രക്കാരെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. മൃഗങ്ങളുടെ ആക്രമണം ഏൽക്കാതിരിക്കാൻ ബസിൽ സ്ഥാപിച്ചിട്ടുള്ള മെഷ് വിൻഡോയിലൂടെയാണ് പുലി ആക്രമിക്കാൻ ശ്രമിച്ചത്.
Also Read: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ
View this post on InstagramA post shared by Brut india (@brut.india)
സ്ത്രീയുടെ കൈയ്ക്ക് പരിക്കേറ്റെങ്കിലും നിലവിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സഫാരി പാർക്ക് ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. പുള്ളിപ്പുലിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. നേരത്തെ തന്നെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.
Also Read: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!
സംഭവത്തെ തുടർന്ന്, എല്ലാ നോൺ-എസി ബസ് സഫാരികളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുന്നതുവരെ നിർത്തിവച്ചതായി ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിനു പിന്നാലെ സന്ദർശകരുടെ സുരക്ഷ ചൂണ്ടിക്കാട്ടി വ്യാപക വിമർശനമാണ് ഉയരുന്നത്.
Read More: പെണ്ണുകാണാൻ ആൾ വന്നില്ലേ? എന്നിട്ടാണോ എന്നെ കാണാൻ വന്നത്? ഒരു തകർന്ന പ്രണയം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us