എനിക്കു വയ്യ, ഈ മലയാളികളുടെ ഒരു കാര്യം; വൈറലായി എലിക്കുട്ടിയുടെ വീഡിയോ

എലിക്കുട്ടിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്

Elikutty, Learn Malayalam with Elikutty, എലിക്കുട്ടി മലയാളം, Elikutty video, Elikutty viral video, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

പഠിച്ചെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഷകളിൽ ഒന്നായാണ് മലയാളഭാഷ കരുതപ്പെടുന്നത്. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളുമെല്ലാമായി സമ്പുഷ്ടമായ മലയാളഭാഷ പഠിച്ചെടുക്കൽ മലയാളിയല്ലാത്തൊരു വ്യക്തിയെ സംബന്ധിച്ച് അൽപ്പം ബാലികേറാമല തന്നെയാണ്. സമൂഹമാധ്യമങ്ങളിലൂടെ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അമേരിക്കക്കാരി എലിസ​ എന്ന എലിക്കുട്ടിയെ കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാവും. എലിക്കുട്ടിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

‘എനിക്കു വയ്യ’ എന്ന പ്രയോഗത്തിന്റെ നാനാർത്ഥങ്ങളും വിവിധ സാഹചര്യങ്ങളിലെ ഉപയോഗവുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് എലിക്കുട്ടി വീഡിയോയിൽ. ഇംഗ്ലീഷ് കലർന്ന മലയാളത്തിലുള്ള എലിക്കുട്ടിയുടെ അവതരണം ആരിലും കൗതുകമുണർത്തും.

അമേരിക്കക്കാരിയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ എലിക്കുട്ടി എന്ന എലിസ. എലിസബത്ത് മാരി കെയ്ടൺ എന്നാണ് എലിസയുടെ യഥാർത്ഥ പേര്. എജ്യുക്കേഷൻ അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ എലിസ അജ്മാൻ അപ്ലൈഡ് ടെക്നോളജി ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ്. ദുബായിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് എലിക്കുട്ടിയുടെ മലയാളത്തോടുള്ള ഇഷ്ടം തുടങ്ങുന്നത്. പിന്നീട് മലയാളിയായ അർജുൻ ഉല്ലാസിനെ വിവാഹം കഴിച്ച് എലിക്കുട്ടി മലയാളത്തിന്റെ മരുമകളുമായി. താൻ പഠിക്കുന്ന മലയാളപാഠങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്താണ് എലിക്കുട്ടി ആദ്യം വാർത്തകളിൽ നിറയുന്നത്. എന്നാൽ ഇപ്പോൾ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്ന പല വിദേശികൾക്കും എലിക്കുട്ടി ഓൺലൈനിലെ മലയാളം ടീച്ചർ ആണ്.

Read more: ഇതാണോ സമ്പൂർണ സാക്ഷരത; മലയാളികളോട് പൊട്ടിത്തെറിച്ച് വിദേശ​ സഞ്ചാരി

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Learn malayalam with elikutty enikku vayya video viral

Next Story
പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസല്‍മാന് മനസില്ല; കത്തിക്കയറി കൊച്ചുമിടുക്കൻCitizenship Amendment Bill, പൌരത്വ ഭേദഗതി നിയമം, Kids Protest against CAA, പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കുട്ടികളുടെ പ്രതിഷേധം, CAA, സിഎഎ, Protest across india, രാജ്യത്തൊട്ടാകെ പ്രതിഷേധം, ഇന്ത്യ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com