ഇന്ന് ഗൂഗിളിൽ ലോഗിൻ ചെയ്യുന്നവർക്കെല്ലാം മനോഹരമായൊരു ഡൂഡിലും കാണാൻ സാധിക്കും. നാലുവർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന അധിവർഷത്തെ ആഘോഷിക്കുകയാണ് ഗൂഗിൾ. സാധാരണയായി ഇത്തരം വിശേഷ ദിവസങ്ങളിലോ പ്രമുഖ വ്യക്തികളുടെ ജനന-മരണ വാർഷികങ്ങളിലോ ഗൂഗിൾ ഡൂഡിൽ ആദരമർപ്പിക്കാറുണ്ട്.

നാലുവർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന ലീപ് ഡേയാണ് ഇന്ന്. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങൾ അധിവർഷം എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഒരു വർഷത്തിൽ 365 ദിവസം മാത്രമാണുള്ളതെങ്കിൽ അധിവർഷത്തിൽ 366 ദിവസങ്ങളാണ് ഉണ്ടാവുക.

Read More: ഫെബ്രുവരി 29: അധിവര്‍ഷത്തിന്റെ ചരിത്രമെന്ത്?

ലീപ് ദിനത്തോടനുബന്ധിച്ച് ചില രസകരമായ വസ്തുതകൾ ഉണ്ട്

സ്ത്രീകൾ പുരുഷന്മാരോട് വിവാഹാഭ്യർഥന നടത്തുന്നു

ഒരു പഴയ ഐറിഷ് ഇതിഹാസകാരൻ പറയുന്നത്, ഒരിക്കൽ സെന്റ് ബ്രിജിഡ് സെന്റ് പാട്രിക്കുമായി ഒരു കരാർ ഒപ്പിട്ടു. ഓരോ നാല് വർഷത്തിലും സ്ത്രീകൾക്ക് പുരുഷന്മാരോട് വിവാഹാഭ്യർഥന നടത്താം. നാലുവർഷത്തിലൊരിക്കൽ എത്തുന്ന ഫെബ്രുവരി 29 ന് സ്ത്രീകൾ പുരുഷന്മാരെപ്പോലെ പെരുമാറുമെന്ന് തമാശ പറഞ്ഞ ഒരു ബ്രിട്ടീഷ് നാടകത്തേയും ഈ ദിനം ഓർമിപ്പിക്കുന്നു. എന്നാൽ ലീപ് ഡേ 1700കളിൽ ജീവിച്ചിരുന്ന ആദ്യകാല ഫെമിനിസ്റ്റുകൾ പുരുഷൻമാരോട് വിവാഹാഭ്യർഥന നടത്തിയിരുന്നുവെന്നും അതിൽ നിന്നാണ് ഇതിന് പ്രചോദനം ഉൾക്കൊണ്ടതെന്നും പറയുന്നു.

സേലം വിച്ച്ക്രാഫ്റ്റ്

1692 ഫെബ്രുവരി 29 നാണ് സലേം മന്ത്രവാദ(വിച്ച്ക്രാഫ്റ്റ്) വിചാരണയ്ക്കുള്ള ആദ്യ വാറന്റുകൾ പുറപ്പെടുവിച്ചത്. 1692 ഫെബ്രുവരി മുതൽ 1693 മെയ് വരെ കൊളോണിയൽ മസാച്യുസെറ്റ്സിൽ മന്ത്രവാദികളെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വിചാരണ ഈ ദിവസത്തിലാണ് നടന്നിരുന്നത്.

പുരാതന കലണ്ടറുകൾ

പുരാതന ഹീബ്രു, ബുദ്ധ, ചൈനീസ് കലണ്ടറുകളിൽ നിരവധി ലീപ് മാസങ്ങൾ ഉണ്ടായിരുന്നു. ഈ കലണ്ടറുകൾ ലൂണിസോളാർ ആയിരുന്നു.

ലീപ്പർ

ഫെബ്രുവരി 29 ന് ജനിച്ച ഒരാളെ ലീപ്പർ അല്ലെങ്കിൽ ലീപ്പ് ഇയർ ബേബി എന്ന് വിളിക്കാം. എങ്കിലും ഒരു ലീപ്പറിന്റെ ജന്മദിന തീയതി ഓരോ സ്ഥലത്തും വ്യത്യാസപ്പെടുന്നു. യുകെയിലും ഹോങ്കോങ്ങിലും, ഫെബ്രുവരി 29 ന് ജനിച്ച ഒരാൾക്ക് 18 വയസ്സ് തികയുമ്പോൾ, അവരുടെ ജന്മദിനങ്ങൾ മാർച്ച് 1 നാണ് കണക്കാക്കുന്നത്. ന്യൂസിലൻഡിൽ, ഫെബ്രുവരി 29 ന് ജനിച്ചവർ അവരുടെ ജന്മദിനം ലീപ് ഡേ ഇല്ലാത്ത വർഷത്തിൽ ഒരു ദിവസം മുമ്പേ ആഘോഷിക്കുന്നത് കാണുന്നു.

ഫെബ്രുവരി 29ന് ജനിച്ചവർ

മൊറാർജി ദേശായി

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായ് ജനിച്ചത് 1896-ലെ ഫെബ്രുവരി 29-നായിരുന്നു.

രുഗ്മിണി ദേവി അരുണ്ഡേൽ

നർത്തികയും സംഗീത വിദുഷിയുമായ രുഗ്മിണി ദേവി അരുണ്ഡേൽ 1904 ഫെബ്രുവരി 29ന് തമിഴ്‌നാട്ടിലെ മധുരയിലാണ് ജനിച്ചത്.

ഹെർമൻ ഹോളറിത്

ഇല്‌ക്‌ട്രോമെക്കാനിക്കൽ ടാബുലേറ്റിങ് മെഷീൻ വഴി ഡേറ്റാ പ്രോസസിങ്ങിനുള്ള സങ്കേതം ആദ്യമായി വികസിപ്പിച്ച ജർമൻ-അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യൻ ഹെർമൻ ഹോളറിത് 1860 ഫെബ്രുവരി 29നാണ് ജനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook