scorecardresearch

റോളക്സായി പൃഥ്വി, ദില്ലിയായി ദിലീപ്; മലയാളത്തിന്റെ എൽസിയു സൂപ്പർഹിറ്റ്; മണിച്ചേട്ടൻ തൂക്കിയെന്ന് ആരാധകർ; വീഡിയോ

മലയാളത്തിന്റെ പ്രിയ നടന്മാർ എൽസിയുവിലെ മാസ് കഥാപാത്രങ്ങളായി എത്തുന്ന എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മലയാളത്തിന്റെ പ്രിയ നടന്മാർ എൽസിയുവിലെ മാസ് കഥാപാത്രങ്ങളായി എത്തുന്ന എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
LCU Malayalam

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

സംവിധായകൻ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സായ 'എൽസിയു'വിന് കേരളത്തിലും ആരാധകർ ഏറെയാണ്. എൽസിയുവിന്റെ ഭാഗമായ ഓരോ ചിത്രങ്ങളും കേരളത്തിലടക്കം ബ്ലോക്ബസ്റ്റർ വിജയമാണ് സ്വന്തമാക്കിയത്. ലോകേഷിന്റെ സിനിമാ ലോകത്തേക്ക് മലയാളത്തിന്റെ പ്രിയതാരങ്ങൾ എത്തിയാൽ എങ്ങനെയുണ്ടാകും? 

Advertisment

മലയാള നടന്മാർ എൽസിയുവിലെ മാസ് കഥാപാത്രങ്ങളായി എത്തുന്ന ഒരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു സാധാരണ എഡിറ്റിന് അപ്പുറം, പ്രേക്ഷകരുടെ മനസിൽ പതിക്കുന്ന ചില സർപ്രൈസുകളും വീഡിയോയിലുണ്ട്.

Also Read: കാൻവാസിലെ കവിതയായി മോനിഷ; 'വാക്കുകൾക്കും അതീതം ഈ സൗന്ദര്യമെന്ന്' ആരാധിക; വീഡിയോ

സൂര്യ തകർത്താടിയ 'റോളക്സ്' എന്ന കൊടൂര വില്ലനായി പൃഥ്വിരാജ് എത്തുമ്പോൾ, കാർത്തിയുടെ മാസ്സ് കഥാപാത്രം 'ദില്ലി'യായി എത്തുന്നത് ദിലീപാണ്. എന്നാൽ വീഡിയോയിലെ ഹൈലൈറ്റ് ഇതൊന്നുമല്ല. 'വിക്രം' സിനിമയിലെ കമൽഹാസന്റെ ടൈറ്റിൽ റോളിൽ സാക്ഷാൽ നെടുമുടി വേണുവും, വിജയ് സേതുപതി അനശ്വരമാക്കിയ 'സന്താനം' എന്ന വില്ലൻ വേഷത്തിൽ പ്രിയനടൻ നടൻ കലാഭവൻ മണിയും വീഡിയോയിൽ എതുന്നു. 

Also Read: 'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ

ദുൽഖർ സൽമാൻ, ആസിഫ് അലി എന്നിവരും വീഡിയോയിലുണ്ട്. "6adimoorkhan" അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിൽ. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "മണിച്ചേട്ടൻ കൊണ്ടുപോയി" എന്നാണ് ഒരാൾ വീഡിയോയിൽ കമന്റു ചെയ്തത്. "മൂകാംബിക യൂണിവേഴ്സ്", "റോളക്സും ദില്ലിയും ഫെർഫെക്ട്" എന്നിങ്ങനെയും കമന്റുകളുണ്ട്..

Read More: അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ; വീഡിയോ

Prithviraj Viral Video Dileep Viral Kalabhavan Mani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: