scorecardresearch

Latest News

ഒരു രൂപ ചോദിക്കാന്‍ ബസ്യ ഇനിയില്ല; കര്‍ണാടകയില്‍ യാചകന്റെ അന്ത്യകര്‍മങ്ങള്‍ക്ക് ഒത്തുകൂടിയത് ആയിരങ്ങള്‍

ബസവയെന്ന മാനസിക വെല്ലുവിളി നേരിടുന്ന യാചകനു വിടചൊല്ലാന്‍ ആയിരങ്ങളാണ് കർണാടക വിജയനഗര ജില്ലയിലെ ഹൂവിന ഹഡഗലിയിൽ ഒത്തുചേര്‍ന്നത്

karnataka beggar death, karnataka beggar last rites, karnataka beggar funeral, beggar basya death karnataka, beggar basya funeral karnataka, vijayanagara, basava last rites, social stories, viral video, indian express malayalam, ie malayalam

ഒരു നേരത്തെ വിശപ്പു മാറ്റാന്‍ ചില്ലറത്തുട്ടുകള്‍ക്കായി കൈനീട്ടുന്നവരെ നിത്യേനെ പലവട്ടം കണ്ടുമുട്ടുന്നവരാണു നമ്മള്‍. മുഷിഞ്ഞ വേഷം ധരിച്ചും പട്ടിണിക്കോലമായും സമനില തെറ്റിയും തെരുവില്‍ അലയുന്നവരായിരിക്കും മിക്കവരും. ഇവരെ കാണുമ്പോള്‍ ചിലര്‍ ദയാവായ്‌പോടെ പണം നല്‍കും. ചിലര്‍ മുഖം തിരിക്കും. എന്നാല്‍ ഒരു യാചകന്‍ നാടിന്റെയാകെ വികാരമായ സംഭവമാണു കര്‍ണാടകയിലേത്.

വിജയനഗര ജില്ലയിലെ ഹൂവിന ഹഡഗലി നഗരത്തിലാണു സംഭവം. ബസവയെന്ന മാനസിക വെല്ലുവിളി നേരിടുന്ന യാചകനു വിടചൊല്ലാന്‍ ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്. ഹുച്ച ബസ്യ എന്ന് അറിയപ്പെട്ടിരുന്ന ബസവ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്നാണു മരിച്ചത്.

ആയിരങ്ങള്‍ വിലാപയാത്രയായാണു മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്. വിലാപയാത്രയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ഒരു രൂപ മാത്രം ഭിക്ഷയായി വാങ്ങിയാണു ബസ്യ നാട്ടുകാര്‍ക്കു പ്രിയങ്കരനായത്. കൂടുതല്‍ തുക നല്‍കിയാല്‍ ഒരു രൂപ കഴിച്ച് ബാക്കി ബസ്യ തിരിച്ചുനല്‍കുമായിരുന്നു.

ബസിടിച്ച് പരുക്കേറ്റതിനെത്തുടര്‍ന്ന് ബസ്യയെ 12നു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നു ദിവസത്തിനു ശേഷമായിരുന്നു അന്ത്യം.

ബസ്യയുടെ മരണശേഷം, നിരവധി സംഘടനകളും കടയുടമകളും പ്രദേശവാസികളും ചേര്‍ന്ന് പണം സ്വരൂപിക്കുകയും ശവസംസ്‌കാര ചടങ്ങിന്റെ ഭാഗമായി ആയിരത്തോളം പേര്‍ പങ്കെടുത്ത വിലാപയാത്ര നടത്തുകയും ചെയ്തതായി ഒരു പ്രദേശവാസി പറഞ്ഞു.

”നഗരവാസികള്‍ക്കു ബസ്യയുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ബസ്യ തങ്ങള്‍ക്കു ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അദ്ദേഹം ആളുകളെ ‘അപ്പാജി’ (കന്നഡയില്‍ പിതാവ്) എന്നാണ് വിളിച്ചിരുന്നത്,’ ഹൂവിന ഹഡഗലി സ്വദേശിയായ ഒരാള്‍ പറഞ്ഞു.

ബസ്യ തങ്ങള്‍ക്കു മാത്രമല്ല, അന്തരിച്ച മുന്‍ ഉപമുഖ്യമന്ത്രി എം പി പ്രകാശിനും മുന്‍ മന്ത്രി പരമേശ്വര നായിക്കിനും ഹൂവിന ഹഡഗലിയില്‍ സുപരിചിതനായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Also Read: മദ്യം കൊണ്ടുപോകാൻ സമ്മതിച്ചില്ല; വിമാനത്താവളത്തിൽ പാർട്ടി നടത്തി യുവതികൾ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Last rites mentally challenged beggar karnataka