scorecardresearch

Google Trends: പശ്ചിമബംഗാൾ ഭൂകമ്പം; വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഭൂകമ്പം ഉണ്ടായ ആദ്യ മണിക്കൂറുകളിൽ തന്നെ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് ഒരുലക്ഷത്തിലധികം ആളുകളാണ്

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഭൂകമ്പം ഉണ്ടായ ആദ്യ മണിക്കൂറുകളിൽ തന്നെ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് ഒരുലക്ഷത്തിലധികം ആളുകളാണ്

author-image
Trends Desk
New Update
Earthquake

Google Trends

Google Trends: കൊൽക്കത്തയടക്കം പശ്ചിമബംഗാളിലെ നിരവധി സ്ഥലങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പം സംബന്ധിച്ചുള്ള വാർത്തകൾ ഗൂഗിളിൽ തിരഞ്ഞത് നിരവധി പേർ. വെള്ളിയാഴ്ച പത്ത് മണിയോടെയാണ് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. ആളപായം, നാശനഷ്ടം എന്നിവ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ദുരന്ത വിഭാഗം അറിയിച്ചിട്ടുണ്ട്. 

Advertisment

Also Read:ബിഹാറിൽ എൻഡിഎ തേരോട്ടം; തിരഞ്ഞെടുപ്പ് ഫലം ഗൂഗിളിൽ തിരഞ്ഞ് ലക്ഷങ്ങൾ

ഗൂഗിളിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഭൂകമ്പം ഉണ്ടായ ആദ്യ മണിക്കൂറുകളിൽ തന്നെ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് ഒരുലക്ഷത്തിലധികം ആളുകളാണ്. പിന്നീടുള്ള ഓരോ മണിക്കൂറിലും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തിരയുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഭൂചലനം ഉണ്ടായ സ്ഥലങ്ങൾ, അപകടത്തിന്റെ വ്യാപ്തി, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ഏറ്റവുമധികം ആളുകൾ തിരഞ്ഞത്. 

Also Read: പരമ്പര പിടിച്ച് സൂര്യയും കൂട്ടരും; ഗൂഗിളിൽ ട്രെൻഡായി ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20

Advertisment

പശ്ചിമബംഗാളിനെയാകെ ആശങ്കയിലാഴ്ത്തിയാണ് വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായത്. 30 സെക്കൻഡ് വരെ പ്രകമ്പനം ഉണ്ടായിരുന്നുവെന്ന് വിവിധ പ്രദേശങ്ങളിലുള്ളവർ പറയുന്നു. ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെ ജനങ്ങൾ വീട്, ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ഓടിമാറി തുറസ്സായ സ്ഥലങ്ങളിൽ ഒത്തുകൂടിയിരിക്കുകയാണ്.

Earth Quake Trends

ആദ്യമായാണ്, ഇത്രയും ശക്തമായ ഭൂചലനങ്ങൾ ഉണ്ടാകുന്നതെന്ന് കൊൽക്കത്ത നഗരവാസികളിൽ ചിലർ പറഞ്ഞു. ഭൂചലനം 30 സെക്കൻഡിലേറെ നീണ്ടുനിന്നുലെന്നും ആദ്യം തലകറങ്ങുകയാണെന്നാണ് കരുതിയതെന്നും മറ്റ് ചിലർ പറഞ്ഞു. 

Also Read:സൊഹ്‌റാൻ മംദാനിയുടെ ചരിത്ര വിജയത്തിനു പിന്നാലെ ഗൂഗിളിൽ താരമായി അമ്മ മീര നായർ

കഴിഞ്ഞദിവസം പശ്ചിമബംഗാളിനോട് ചേർന്ന് കിടക്കുന്ന ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ നർസിംഗ്ഡയിൽ നിന്ന് 13 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറിയായിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് പശ്ചിമ ബംഗാളിലും ഭൂചലനം അനുഭവപ്പെട്ടത്.

Read More:പെൺകരുത്തിന്റെ പൊൻകിരീടം; ലോകകപ്പ് ഫൈനൽ ഗൂഗിളിൽ തിരഞ്ഞത് ലക്ഷങ്ങൾ

Google Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: