/indian-express-malayalam/media/media_files/uploads/2023/07/Ladder-Walks-Away-by-Itself-video.jpg)
Ladder Walks Away by Itself Viral Video
എഡിറ്റ് ചെയ്തതും അല്ലാത്തതുമൊക്കെയായ രസകരവും കൗതുകം സമ്മാനിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എളുപ്പത്തിൽ വൈറലാവാറുണ്ട്.അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ ആളുകളെ അമ്പരപ്പിക്കുന്നത്. അൽപ്പം ചെരിവുള്ള ഒരു വഴിയിലൂടെ തനിയെ നടന്നുവരികയാണ് ഒരു കോണി. കാഴ്ച കണ്ട് അമ്പരന്നു നിൽക്കുന്ന നാട്ടുകാരെയും വീഡിയോയിൽ കാണാം. 'ഇതിന്മേൽ ജിന്നോ മറ്റോണ്ട്ട്ടോ' എന്നാണ് കണ്ടുനിൽക്കുന്നവരുടെ കമന്റ്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അടുത്ത പണി സൈറ്റിലേക്ക് പോകുന്നതാ ഇപ്പൊ പുറപ്പെട്ടാൽ രാവിലെ അവിടെ എത്താം
ഇതിന്റെ മണ്ടേൽ ഒരു വെള്ള തുണി ഇട്ട് രാത്രി ഇറക്കി വിട്ടാൽ തീർന്നു
ഇതൊക്കെ രാത്രിയിലാണെങ്കിൽ ശെരിക്കും പേടിക്കും
ഇതാണോ ന്യൂട്ടന്റെ ഗുരുത്വാകർഷണം?
ഒറ്റക്ക് നടക്കാൻ എനിക്കൊരു തെണ്ടിയുടെയും സഹായം വേണ്ട
ലെ നാട്ടുകാർ : എന്താണ് ബ്രോ മൊടയാണോ?
പാതിരാത്രിയിൽ വല്ലോം ഇങ്ങനെ നടന്നിരുന്നേൽ സിവനെ...
മുള്ളാണി പപ്പന്റെ പ്രേതാ
COLD CASE ൽ ഫ്രിഡ്ജിൽ പ്രേതം വന്നപ്പോൾ ആഹാ വീട്ടിലെ ഏണിയിൽ പ്രേതം വന്നപ്പോൾ പുച്ഛം. ബ്ലഡി ഗ്രാമവാസീസ്
രാത്രി ഒരു വെള്ളതുണി ഇട്ട് ഇതിനെ പുറത്ത് ഇറക്കിയാൽ പൊള്ളിക്കും. വെള്ളാട്ടുപോക്കൻ
അരേ...ചോട്ടൂ.....കിത് നേ ബാര്‍ ബോലേഗാ......മേം ദൂസരാ സൈറ്റ് മെ ജായേഗാ
വല്ല വിശ്വാസം മൂത്ത പ്രാന്ത് ആയവർ കണ്ടാൽ അടുത്ത ദൈവം ആയി... ഏണീപ്പൻ എന്നോ ഏണി തങ്ങൾ എന്നോ ഒക്കെ ആക്കിയേനെ
ശാസ്ത്രം മുകളിലോട്ട്, മൂത്രം താഴോട്ട്, ലഡാറേ നീ എങ്ങോട്ട്?
ന്യുട്ടന്റെ പത്താം ചലന നിയമം
എന്നിങ്ങനെ കമന്റുകളുടെ പെരുമഴയാണ് വീഡിയോയ്ക്ക് താഴെ.
എന്താണ് ഈ വീഡിയോയുടെ പിന്നിലെ രഹസ്യം, അതോ വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നൊന്നും വ്യക്തമല്ല. എന്തായാലും വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us