/indian-express-malayalam/media/media_files/2026/01/30/l366-mohanlal-2026-01-30-17-39-40.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 'L366' എന്ന് താത്കാലികമായി പേരു നൽകിയിരിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ഈ ക്യാരക്ടര്‍ പോസ്റ്റർ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു എഐ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊലീസ് വേഷത്തിൽ കൈയ്യിൽ ഷൂസും ബാഗും പിടിച്ചുകൊണ്ട് ഒരു ഭാഗത്തേക്ക് നോക്കി നിൽക്കുന്ന മോഹൻലാലിനെയാണ് ക്യാരക്ടർ പോസ്റ്ററിൽ കാണാനാവുക. ഇതിന്റെ മറുവശത്തായി പ്രകാശ് വർമയുടെ 'ജോർജ് സർ' എന്ന കഥാപാത്രയാണ് എഐ വീഡിയോയിൽ ഉൾപ്പെടുത്തിയത്.
Also Read: ടി.എസ്. ലൗലാജന്റെ സർപ്രൈസ് എൻട്രി; ലാലേട്ടന്റെ ആവേശകരമായ പൊലീസ് മേക്കോവറിൽ 'L366' പോസ്റ്റർ പുറത്ത്
മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'തുടരും' എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ വില്ലൻ കഥാപാത്രമായിരുന്നു പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ. നടക്കാൻ സാധ്യത ഇല്ലെങ്കിലും ഇങ്ങനെയൊരു അപ്രതീക്ഷിത കാമിയോ കണ്ട കൗതുകത്തിലാണ് ആരാധകർ. ഞെട്ടിക്കുന്ന എഐ വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുള്ള '6adimoorkhan' എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ.
'ടി.എസ്. ലൗലാജൻ' എന്നാണ് L366-ൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. രതീഷ് രവിയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. വർഷങ്ങൾക്കു ശേഷം മോഹൻലാൽ മീശ പിരിച്ച് ക്ലീൻ ഷേവ് ലുക്കിലെത്തുന്നു എന്നറിഞ്ഞതു മുതൽ വലിയ ഹൈപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്..
Read More: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us