ക്രിക്കറ്റോ ഫുട്ബോളോ ആവട്ടെ, മൈതാനത്ത് കളിക്കാർ മിന്നും പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ അവർക്കൊപ്പം തന്നെ ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും വീറോടെയും വാശിയോടെയും സഞ്ചരിക്കുന്നവരാണ് കാണികൾ. കാണികളുടെ മുഖഭാവങ്ങളിൽ നിന്നും ഓരോ കളിയുടെയും ‘പൾസ്’ അറിയാനാവും. ആവേശവും നിരാശയും മാറിമാറി മറയുന്ന കാണികളുടെ മുഖഭാവങ്ങളിലേക്ക് ക്യാമറകൾ സൂം ചെയ്യപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.

Read more: എന്തൊരു പാട്ടാണ് കുഞ്ഞേ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ഒരു ആറാം ക്ലാസുകാരി

ഞായറാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്–കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെയും ഐപിഎൽ പ്രേമികളുടെ മനസ്സുകവർന്ന, ക്യാമറക്കണ്ണിലെ താരമായൊരു പെൺകുട്ടിയുണ്ട്. ആദ്യം ടൈ ആയ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് പഞ്ചാബ് വിജയിച്ചത്. സൂപ്പര്‍ ഓവറിനിടയിൽ കളിയിൽ മുഴുകി ഇരിക്കുന്ന പഞ്ചാബി പെൺകുട്ടിയുടെ ഭാവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ, സോഷ്യൽ മീഡിയയിൽ വൈറലായ ആ സുന്ദരി ആരാണ് എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണം ചെന്നെത്തിയത് റിയാനാ ലാൽവാനി എന്ന പഞ്ചാബി പെൺകുട്ടിയിലാണ്. ഇംഗ്ലണ്ടിലെ കോവെൻട്രിയിൽ വാർവിക് സർവകലാശാലയിൽ ബിരുദപഠനം ചെയ്യുകയാണ് റിയാന എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ദുബായിലെ ജുമൈറ കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ് റിയാന.

Read more: IPL 2020-MI vs KXIP: ഇരട്ട ക്ലൈമാക്‌സ്, അവിശ്വസനീയ പോരാട്ടം; പഞ്ചാബ് മുംബൈ ‘കീഴടക്കി’യത് രണ്ടാം സൂപ്പർ ഓവറിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook