/indian-express-malayalam/media/media_files/2025/11/09/kuthiravattam-pappu-2025-11-09-19-42-25.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
കുതിരവട്ടം പപ്പുവിനെ ഓര്‍ക്കുമ്പോള്‍ ഭൂരിഭാഗം മലയാളികളുടെയും മനസ്സില്‍ ആദ്യം വരുന്നത് 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലെ 'താമരശ്ശേരി ചുരം...' എന്ന ഡയലോഗായിരിക്കും. ബ്രേക്കുപോയ റോഡ് റോളറുമായി താമരശ്ശേരി ചുരത്തിലൂടെ കുതിച്ചു പായുന്ന പപ്പുവിന്റെ രംഗങ്ങൾ കണ്ടിട്ടില്ലെങ്കിലും ആ വാക്കുകളിലൂടെ മലയാളികളുടെ മനസ്സിലുണ്ട്.
'പടച്ചോനേ ഇങ്ങള് കാത്തോളീ...' എന്നു പറഞ്ഞുകൊണ്ടുള്ള പപ്പുവിന്റെ ആ സാഹസിക യാത്രയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. സിനിമയിൽ കുതിരവട്ടം പപ്പു പറഞ്ഞ കഥ എഐ ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുകയാണ്.
Also Read: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി
റോഡ് റോളറുമായി ചുരത്തിലൂടെയുള്ള ബ്രേക്ക് പോയ ആ യാത്രയും പിഡബ്ലുഡി നൽകിയ ആദരവുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച പപ്പുവിന്റെ കഥ കാണാനായതിന്റെ സന്തോഷത്തിലാണ് നെറ്റിസൺമാർ. നിരവധി ആളുകളാണ് 'കനവുകഥ' എന്ന അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കമന്റുമായെത്തുന്നത്.
Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ
"അപ്പൊ തള്ളല്ലായിരുന്നല്ലേ" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "ആദ്യമായാണ് എഐ വീഡിയോയോട് ഒരു ബഹുമാനം തോന്നിയത്", "പഹയാ വല്ലാത്തൊരു കഴിവ് തന്നെ അനക്ക്. അതോണ്ടല്ലേ അന്ന് ഞമ്മൾ കേട്ട കാര്യം ഇന്ന് കാണാൻ പറ്റിയത്", "താമരശ്ശേരി ചുരം എന്നു പറഞ്ഞിട്ട് മൂന്നാർ കാണിച്ചിട്ട് പറ്റിക്കുന്നോടാ... ബൈ ദുബായ് സീൻ സാനം", "ഇത്രേം സ്പീഡ് ഉള്ള റോഡ് റോളർ ആദ്യമായിട്ട് ആണ് കാണുന്നെ" എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
Read More: 'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us