scorecardresearch
Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ യുവാവിന്റെ മുഖത്തടിച്ച് ഖുശ്ബു

പ്രചാരണത്തിനായുള്ള വാഹനത്തിലേക്ക് ആളുകള്‍ക്കിടയിലൂടെ പോകുമ്പോഴാണ് യുവാവ് ഖുശ്ബുവിനോട് മോശമായി പെരുമാറിയത്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ യുവാവിന്റെ മുഖത്തടിച്ച് ഖുശ്ബു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ യുവാവിന്റെ മുഖത്തടിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ബംഗളൂരുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് നാടകീയ സംഭവം. തന്നോട് മോശമായി പെരുമാറിയ യുവാവിനെയാണ് ഖുശ്ബു പരസ്യമായി അടിച്ചത്.

ബംഗളൂരു സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷാദിന് വേണ്ടിയാണ് ഖുശ്ബു പ്രചാരണത്തിനിറങ്ങിയത്. പ്രചാരണത്തിനായുള്ള വാഹനത്തിലേക്ക് ആളുകള്‍ക്കിടയിലൂടെ പോകുമ്പോഴാണ് യുവാവ് ഖുശ്ബുവിനോട് മോശമായി പെരുമാറിയത്. പുറകിലേക്ക് തിരിഞ്ഞ ഖുശ്ബു ഉടന്‍ തന്നെ അയാളുടെ മുഖത്തടിക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് ഇടപെട്ടാണ് യുവാവിനെ പിടിച്ചുമാറ്റിയത്. യുവാവിനെ പൊലീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഖുശ്ബു യുവാവിനെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഖുശ്ബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ താര പ്രചാരകരില്‍ ഒരാളാണ് തെന്നിന്ത്യന്‍ നടിയായ ഖുശ്ബു. 2010 ല്‍ ഡിഎംകെ പാര്‍ട്ടിയില്‍ അംഗമായാണ് ഖുശ്ബു രാഷ്ട്രീയ രംഗത്ത് സജീവമായത്. 2014 ല്‍ ഡിഎംകെയില്‍ നിന്ന് പുറത്തുവന്ന ഖുശ്ബു പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kushboo slaps youth during roadshow