മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ‘ചാക്കോച്ചൻ’ എന്നു ആരാധകർ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പഴയകാല ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയാണ് പ്രിയതാരം.

വർഷങ്ങൾക്കു മുൻപുള്ള ചിത്രങ്ങൾ പങ്കുവച്ച് മധുരസ്‌മരണകൾ അയവിറക്കുകയാണ് ചാക്കോച്ചൻ. ഇപ്പോഴിതാ താൻ ഒരു ഗായകനായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് താരം. ‘പഴയകാല ചിത്രങ്ങൾ ഒരിക്കൽകൂടി കുത്തിപൊക്കുന്നു’ എന്നു പറഞ്ഞാണ് കോളേജ് കാലഘട്ടത്തിലെ ഒരു ചിത്രം കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍ മകന്‍, Boban Kunchacko, izahaak kunchacko, Kunchako Boban onam photos, ഇസഹാഖ് കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോ, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ, Kunchako biban son latest photos, വനിത, Vanitha Magazine

ഫയൽചിത്രം

ആലപ്പുഴ എസ്‌ഡി കോളേജ് വിദ്യാർഥിയായിരുന്ന സമയത്തെയാണ് ചിത്രം. 1997 ലെ ചിത്രമാണിത്. ‘കൊമേഴ്‌സ് ഡേ’ ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം പാട്ടുപാടുകയാണ് ചാക്കോച്ചൻ. സോണി, വിനീത് എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് താൻ പാട്ടുപാടുന്നതെന്ന് താരം ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കൊമേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു താനെന്നും അതുകൊണ്ട് എന്തും ആകാമല്ലോയെന്നും ചാക്കോച്ചൻ പറയുന്നു. സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് കല്ലേറു കിട്ടാതെ രക്ഷപ്പെട്ടെന്നും താരം കുരിച്ചു. പാട്ട് പാടുന്നവരുടെ മുഖത്തെ ഭാവം ശ്രദ്ധിക്കണമെന്നാണ് ചാക്കാേച്ചൻ ചിരിച്ചുകൊണ്ട് പറയുന്നത്. സൂപ്പർഹിറ്റ് ഗാനം ‘അല്ലിയാമ്പൽ കടവിൽ’ ആണ് അന്ന് കുഞ്ചാക്കോ ബോബനും സുഹൃത്തുക്കളും ചേർന്ന് ആലപിച്ചത്.

Read Also: ഓ പ്രിയേ, അന്ന് ഞാനറിഞ്ഞില്ലല്ലോ; ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ

നേരത്തെ ‘ബാക്ക് ബഞ്ചേഴ്‌സ് ലെെഫ്’ എന്നു പറഞ്ഞുകൊണ്ട് താരം മറ്റൊരു ചിത്രവും പങ്കുവച്ചിരുന്നു. യമഹയിൽ സുഹൃത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് രണ്ട് ദിവസം മുൻപ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയാണ് താരം. വീട്ടിൽ മകനൊപ്പമുള്ള ചിത്രങ്ങളും മകനെ കുറിച്ചുള്ള പോസ്റ്റുകളും താരം ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook