വിശപ്പ് സഹിക്കാന്‍ സാധിക്കാതെ മഞ്ഞ് വാരി കഴിച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനൊപ്പം സംവിധായകന്‍ ജിസ് ജോയിയും ഉണ്ട്. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
'വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിച്ചാലോ' എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്. 'വേറൊന്നും ഇല്ലാത്തതിനാല്‍ മഞ്ഞ് മാത്രമേ കഴിക്കാന്‍ ഉള്ളൂ' എന്ന് ജിസ് ജോയിയും പറയുന്നു. കുറച്ച് ഉപ്പും മുളകും ഇട്ടാല്‍ മഞ്ഞ് കഴിക്കാന്‍ നല്ല രസമായിരിക്കുമെന്നും ചാക്കോച്ചന്‍ പറയുന്നു. ഇന്ത്യയിലെ മഞ്ഞ് കഴിക്കാനാണ് രുചിയെന്നും തമാശയായി ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. വളരെ ലാഘവത്തോടെയാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. സിനിമാ താരങ്ങളായ അതിഥി രവി, അു സിത്താര എന്നിവര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'പറ്റിക്കണ്ട, പഞ്ഞി മിഠായി അല്ലേ കഴിക്കുന്നത്' എന്നാണ് അനു സിത്താരയുടെ കമന്റ്. ചാക്കോച്ചനും ജിസ് ജോയിയും മഞ്ഞ് കഴിക്കുന്നത് കാണാന്‍ എന്ത് രസമാണെന്ന് അതിഥി കമന്റ് ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2019/12/anu-sithara.jpg)
'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനായിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ കഥ. ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ സിദ്ധിഖ്, സൈജു കുറുപ്പ്, രമേശ് പിഷാരടി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിശക്കുന്നു, കഴിക്കാനൊന്നുമില്ല; മഞ്ഞുവാരി തിന്ന് ചാക്കോച്ചന്‍, പഞ്ഞി മിഠായി അല്ലേയെന്ന് അനു സിത്താര
'വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിച്ചാലോ' എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്
'വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിച്ചാലോ' എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്
വിശപ്പ് സഹിക്കാന്‍ സാധിക്കാതെ മഞ്ഞ് വാരി കഴിച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനൊപ്പം സംവിധായകന്‍ ജിസ് ജോയിയും ഉണ്ട്. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
'വിശന്നിട്ട് വയ്യ, എന്തെങ്കിലും കഴിച്ചാലോ' എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്. 'വേറൊന്നും ഇല്ലാത്തതിനാല്‍ മഞ്ഞ് മാത്രമേ കഴിക്കാന്‍ ഉള്ളൂ' എന്ന് ജിസ് ജോയിയും പറയുന്നു. കുറച്ച് ഉപ്പും മുളകും ഇട്ടാല്‍ മഞ്ഞ് കഴിക്കാന്‍ നല്ല രസമായിരിക്കുമെന്നും ചാക്കോച്ചന്‍ പറയുന്നു. ഇന്ത്യയിലെ മഞ്ഞ് കഴിക്കാനാണ് രുചിയെന്നും തമാശയായി ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. വളരെ ലാഘവത്തോടെയാണ് കുഞ്ചാക്കോ ബോബന്‍ മഞ്ഞ് കഴിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. സിനിമാ താരങ്ങളായ അതിഥി രവി, അു സിത്താര എന്നിവര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 'പറ്റിക്കണ്ട, പഞ്ഞി മിഠായി അല്ലേ കഴിക്കുന്നത്' എന്നാണ് അനു സിത്താരയുടെ കമന്റ്. ചാക്കോച്ചനും ജിസ് ജോയിയും മഞ്ഞ് കഴിക്കുന്നത് കാണാന്‍ എന്ത് രസമാണെന്ന് അതിഥി കമന്റ് ചെയ്തിരിക്കുന്നു.
'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഏഴിനായിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ കഥ. ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനെ കൂടാതെ സിദ്ധിഖ്, സൈജു കുറുപ്പ്, രമേശ് പിഷാരടി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.