scorecardresearch

'തിരുമ്പി വന്തിട്ടേൻ'; കുമ്മനത്തിന്റെ വരവ് ആഘോഷമാക്കി ട്രോളന്‍മാര്‍

ശശി തരൂരും കുമ്മനവും തമ്മില്‍ വാശിയേറിയ പോരാട്ടമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നും സി. ദിവാകരന്‍ ചിത്രത്തിലേ ഉണ്ടാകില്ലെന്നും ട്രോളന്‍മാര്‍

ശശി തരൂരും കുമ്മനവും തമ്മില്‍ വാശിയേറിയ പോരാട്ടമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നും സി. ദിവാകരന്‍ ചിത്രത്തിലേ ഉണ്ടാകില്ലെന്നും ട്രോളന്‍മാര്‍

author-image
Trends Desk
New Update
'തിരുമ്പി വന്തിട്ടേൻ'; കുമ്മനത്തിന്റെ വരവ് ആഘോഷമാക്കി ട്രോളന്‍മാര്‍

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലെത്തുമ്പോള്‍ അത് ആഘോഷമാക്കി ട്രോളന്‍മാരും. സോഷ്യല്‍ മീഡിയയില്‍ ഏറെ ജനപ്രീതിയുള്ള നേതാവാണ് കുമ്മനം. പ്രിയപ്പെട്ട നേതാവിന്റെ തിരിച്ചുവരവ് ട്രോളുകളിലൂടെ തന്നെയാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നതും.

Advertisment

publive-image

publive-image

publive-image

Advertisment

ഇന്ന് ഉച്ചയോടെയാണ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തുമെന്ന വാര്‍ത്ത പുറത്തുവന്നത്. അതിന് ശേഷം, വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്നതും കുമ്മനം തന്നെ.

publive-image

publive-image

publive-image

തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും തിരുവനന്തപുരത്ത് നടക്കുക. സിറ്റിംഗ് എംപിയായ കോണ്‍ഗ്രസിന്റെ ശശി തരൂരും സിപിഐയുടെ സി. ദിവാകരനുമാണ് കുമ്മനത്തിന്റെ എതിരാളികള്‍. ശശി തരൂരും കുമ്മനവും തമ്മില്‍ വാശിയേറിയ പോരാട്ടമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നും സി. ദിവാകരന്‍ ചിത്രത്തിലേ ഉണ്ടാകില്ലെന്നും ട്രോളന്‍മാര്‍ വിലയിരുത്തുന്നു.

Kummanam Rajasekharan Trolls

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: