/indian-express-malayalam/media/media_files/2026/01/16/kumbalangi-nights-2026-01-16-15-56-45.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'കുമ്പളങ്ങി നൈറ്റ്‌സ്' ഒരു പുത്തൻ ലുക്കിൽ എത്തിയാൽ എങ്ങനെയിരിക്കും? അതും നമ്മെ വിട്ടുപിരിഞ്ഞ പ്രിയ താരങ്ങളും മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടീനടന്മാരും ആ വേഷങ്ങളിൽ എത്തുമ്പോൾ. എഐ സാങ്കേതികവിദ്യയിലൂടെ തയ്യാറാക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നത്.
കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ ഷാഹിർ തകർത്ത് അഭിനയിച്ച സജി എന്ന കഥാപാത്രമായി മലയാളത്തിന്റെ അതുല്യ നടൻ തിലകൻ എത്തുമ്പോൾ, ആ വേഷത്തിന് ലഭിക്കുന്ന ആഴവും ഗൗരവവും വേറെ ലെവലാണ്. ഷെയ്ൻ നിഗത്തിന്റെ ബോബിയായി പഴയ ചോക്ലേറ്റ് ഹീറോ ഇമേജിൽ ജയറാമാണ് എത്തുന്നത്. അന്ന ബെൻ അവതരിപ്പിച്ച ബേബി മോളായി ജയറാമിനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് ഉർവശിയാണ്.
മാത്യു തോമസ് അവതരിപ്പിച്ച ഫ്രാങ്കിയായി നടൻ ബൈജുവും ശ്രീനാഥ് ഭാസി അവതരിപ്പിച്ച ബോണിയായി കലാഭവൻ മണിയും എത്തുമ്പോൾ ഷീല രാജ്കുമാറിന്റെ സതി​ എന്ന കഥാപാത്രമായി പ്രിയ നടി കല്പനെയെയാണ് വീഡിയോയിൽ കാണിക്കുന്നത്. മലയാള സിനിമയുടെ സുവർണ്ണകാലത്തെ ഓർമ്മിപ്പിക്കുന്ന ഈ എഐ പരീക്ഷണം സിനിമ പ്രേമികളുടെ ഹൃദയത്തെ സ്പർശിക്കുന്നതാണ്.
Also Read: "കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു..."; പാർട്ട് ടൈം ജീവനക്കാരന് പെരുവന്താനം പൊലീസിന്റെ സർപ്രൈസ്; വീഡിയോ
അതേസമയം, ഫഹദ് ഫാസിൽ നിറഞ്ഞാടിയ ഷമ്മി എന്ന കഥാപാത്രമായി ശ്രീനിവാസൻ എത്തുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്. "aigigs10" എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Read More: കൊടുമൺ പോറ്റിയായി മോഹൻലാൽ, ഒപ്പം ആസിഫും; ഇനി മറ്റൊരു മുഖം അത്ര എളുപ്പം അല്ലെന്ന് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us