എത്ര ഗൗരവകരായ വിഷയമായാലും അതിനെ സരസമായി സമീപിക്കുന്നവരാണ് ട്രോളന്മാര്‍. പലപ്പോഴും ക്രിയേറ്റിവിറ്റി കൊണ്ട് ട്രോളന്മാര്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കാറുണ്ട്. സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോകളും ട്രോളന്മാരുടെ പ്രധാന ആയുധങ്ങളാണ്. രംഗങ്ങളിലെ ടൈമിങ്ങും കോമഡിയുമായിരിക്കും ഇത്തരം വീഡിയോകളുടെ പ്രധാന സവിശേഷത. ഇപ്പോഴിതാ പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കുകയാണ്.

മലയാളത്തിലെ മുതിര്‍ന്ന നടിമാരിലൊരാളായ കുളപ്പുള്ളി ലീലയെ ഹോളിവുഡ് ചിത്രമായ വണ്ടര്‍ വുമണായി അവതരിപ്പിക്കുന്നതാണ് വീഡിയോ. പുലിവാല്‍ കല്യാണം മുതലുള്ള ലീലയുടെ ചിത്രങ്ങളിലെ രംഗങ്ങളും വണ്ടര്‍ വുമണിന്റെ ട്രെയിലറിൽ ഒരുമിക്കുമ്പോള്‍ ആരും ചിരിച്ചു പോകും. രംഗങ്ങളും ഡയലോഗുകളും തമ്മില്‍ അത്രയ്ക്കുണ്ട് സാമ്യത.

ബൊളീവിയ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ