/indian-express-malayalam/media/media_files/uploads/2023/09/Thiruvathira.jpg)
Photo: Screengrab
തിരുവാതിര കളിച്ച് റെക്കോര്‍ഡിട്ട് കുടുംബശ്രീ. ഏഴായിരത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത മെഗാ തിരുവാതിര കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജ് ഗ്രൗന്‍ഡിലാണ് നടന്നത്. ഏറ്റവും വലിയ തിരുവാതിരക്കുള്ള ലോക റെക്കോര്‍ഡാണ് കുടുംബശ്രീ സ്വന്തമാക്കിയത്.
ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയിലാണ് കുടുംബശ്രീയുടെ മെഗാ തിരുവാതിര ഇടം പിടിച്ചത്. 7,027 പേരാണ് തിരുവാതിരയില്‍ പങ്കെടുത്തത്.
തിരുവാതിരക്ക് പിന്നാലെ തന്നെ ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് കുടുംബശ്രീ അധികൃതര്‍ക്ക് സെര്‍ട്ടിഫിക്കറ്റ് കൈമാറി. ലിംക റെക്കോര്‍ഡ് വൈകാതെ തന്നെ സര്‍ട്ടിഫിക്കറ്റ് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.
ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും മെഗാ തിരുവാതിരയ്ക്ക് സ്ഥാനമുണ്ടാകുമെന്നാണ് കുടുംബശ്രീ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടി റവന്യൂ മന്ത്രി കെ രാജനാണ് ഉദ്ഘാടനം ചെയ്തത്.
ലോകത്തെ ഏറ്റവും വലിയ വനിതാ ശൃംഖലയായി മാറിയ കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകാപരമായ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us