‘പച്ചപിടിച്ച’ കെഎസ്ആര്‍ടിസി ബസിന്റെ ചിത്രം വൈറലായി; ഒടുവില്‍ ഉദ്യോഗസ്ഥനു സ്ഥലം മാറ്റം

ഇലക്ട്രിക് ബസുകളില്‍ കാട്ടുവള്ളികൾ പടർന്ന് കയറിയ അവസ്ഥയിലുള്ള ചിത്രമാണ് ഏറെ ചർച്ചയായത്

ksrtc, electric bus, ernakulam depot, ksrtc viral post, ksrtc viral photo, കെഎസ്ആർടിസി, എറണാകുളം ഡിപ്പോ, ഇലക്ട്രിക് ബസ്,malayalam news, kerala news, ie malayalam,

‘കെഎസ്ആര്‍ടിസി പച്ചപിടിച്ച’ ചിത്രത്തെ ചൊല്ലി ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയായിരുന്നു. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള ചിത്രം വൈറലായതോടെ, ബസ് പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് അധികൃതര്‍.

കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയോട് ചേര്‍ന്നുള്ള ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ബസുകളില്‍ കാട്ടുവള്ളികൾ പടർന്ന് കയറിയ അവസ്ഥയിലുള്ള ചിത്രം ജനയുഗം പത്രം ഫൊട്ടൊഗ്രാഫര്‍ വി എൻ കൃഷ്ണപ്രകാശാണ് പകര്‍ത്തിയത്. ഒക്‌ടോബര്‍ പതിനാറിലെ പത്രത്തില്‍ പ്രസിദ്ധീകരിച്ച ഫൊട്ടൊ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലും വൈറലായി. ഇതോടെ നിശിത വിമര്‍ശമാണ് കെഎസ്ആര്‍ടിസിക്കെതിരെ ഉയര്‍ന്നത്.

എന്നാല്‍ ചിത്രം വ്യാജമാണെന്ന ആക്ഷേപവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഡിപ്പായില്‍ പോയി നോക്കിയപ്പോള്‍ ചിത്രത്തിലുള്ളതുപോലത്തെ കാഴ്ച കാണാനായില്ലെന്നും ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ ചിത്രം വ്യാജമാണെന്നു ബോധ്യപ്പെട്ടതായും കൊച്ചിയിലെ ഹാരിസ് അബു എന്ന യൂസർ  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാൽ ഹാരിസ് അബുവിന്റെ പോസ്റ്റിൽ ‘താങ്കളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാം’ എന്നും ‘സംഭവം സത്യമാണ്’ എന്നും ചിലർ കമന്റ്‌ ചെയ്തിരുന്നു. കമന്റിന് മറുപടിയായി ഹാരിസ് പറഞ്ഞത് താൻ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവാം എന്നാണ്. “ശരിയാണ്‌ അത്‌ ഞാന്‍ അവിടെ എത്തിയപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലായിരുന്നു. കാരണം തികച്ചും സാധാരണപോലെ അവിടുത്തെ ഉദ്യോഗസ്ഥർ എന്നെ തെറ്റിദ്ധരിപ്പിച്ചത്‌ ആകാം. എല്ലാം പഴയപോലെ ആക്കിയിരുന്നു. ഒരു സംശയവും തോന്നാത്തത്‌ പോലെ. ഏതായാലും ഈ ഫോട്ടോയെടുത്ത ജനയുഗം ഫോട്ടോഗ്രാഫർക്ക്‌ അഭിനന്ദനം അറിയിക്കുന്നു,” ഹാരിസ് കമന്റിന് മറുപടി നൽകി.

 

അതേസമയം, ചിത്രം വൈറലായതോടെ കാടുകള്‍ നീക്കി ബസുകളും പരിസരവും ഡിപ്പോ അധികൃതര്‍ വൃത്തിയാക്കിയെന്നതാണു വസ്തുത. കാട് തെളിച്ചതിനുശേഷമുള്ള ചിത്രവും കൃഷ്ണപ്രകാശ് പകര്‍ത്തി. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ കെഎസ്ആര്‍ടിസി നടപടിയെടുത്തിരിക്കുന്നത്.

ഡിപ്പോ എന്‍ജിനീയര്‍ പി.പി.മാര്‍ട്ടിനെതിരെ സുല്‍ത്താന്‍ ബത്തേരി യൂണിറ്റിലേക്ക് സ്ഥലം മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ബസുകള്‍ യഥാസമയം പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു നടപടി. മാര്‍ട്ടിനുപകരം സുല്‍ത്താന്‍ ബത്തേരി ഡിപ്പോ എന്‍നീയര്‍ പി.എം. ബിജുവിനെ എറണാകുളത്ത് നിയമിച്ചു.

കോവിഡ് കാലത്ത് ഡിപ്പോകളിലും ഗാരേജുകളിലും നിര്‍ത്തിയിട്ട ബസുകള്‍ മൂന്നു ദിവസം കൂടുമ്പോള്‍ അറ്റകുറ്റപ്പണി നടത്തിയും യഥാസമയം ചലിപ്പിച്ചും വര്‍ക്കിങ് കണ്ടിഷനില്‍ നിലനിര്‍ത്തണമെന്നും കെഎസ്ആര്‍ടിസി മാനേജിങ് ഡയരക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ksrtc electric bus ernakulam depot photo viral official

Next Story
സഹോദരന്റെ കല്യാണവേദിയിൽ താരമായി നവ്യ, ചിത്രങ്ങൾnavya, navya nair, navya nair photos, navya nair brother, നവ്യ, നവ്യ നായർ, malayalam actors, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com