/indian-express-malayalam/media/media_files/2025/12/14/ai-photos-ks-chithra-yesudas-2025-12-14-11-37-15.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
എഐ ഉപയോഗിച്ച് സൃഷ്ടിച്ച സിനിമ താരങ്ങളുടെ പഴയതും പുതിയതുമായ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. മമ്മൂട്ടി, മോഹൻലാൽ, ജയറാം, തിലകൻ, നെടുമുടി വേണു, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ തരങ്ങളുടെയെല്ലാം ചിത്രങ്ങൾ നേരത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, സ്വരമാധുരിയിൽ മലയാളികളുടെ മനസ്സുതൊട്ട പ്രിയ ഗായകരുടെ എഐ ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.
പരസ്പരം തോളിൽ കൈയ്യിട്ടു നിൽക്കുന്ന ഗായകരുടെ വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് നിർമ്മിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചിരിക്കുന്നത്. കെ.എസ് ചിത്ര, യേശുദാസ്, എം.ജി ശ്രീകുമാർ, സുജാത, എസ്. ജാനകി, റിമി ടോമി എന്നിവരുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
Also Read: 'എന്റമ്മോ... മമ്മൂക്ക സീൻ'; ഗാന്ധി മഹാനായി മമ്മൂട്ടി, കലിപ്പ് മോഡിൽ ദുൽഖർ; വീഡിയോ
"lazy dsigner" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വൈറൽ പോസ്റ്റിനു പിന്നിൽ. നിരവധി കമന്റുകളും ലൈക്കുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്. ഗായകരുടെ പഴയ ലുക്കും പുതിയ ലുക്കും തമ്മിലുള്ള കൃത്യമായ ബ്ലെൻഡിംഗ് ചിത്രങ്ങളെ കൂടുതൽ കൗതുകമുള്ളതാക്കുന്നു.
Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ
അതേസമയസം, പി. പത്മരാജന്റെ സംവിധാനത്തിൽ 1988 ൽ പുറത്തിറങ്ങിയ 'മൂന്നാംപക്കം' എന്ന ചിത്രത്തിന്റെ ഒരു എഐ റിക്രിയേഷൻ വീഡിയോയും അടുത്തിടെ ശ്രദ്ധനേടിയിരുന്നു. തിലകൻ അനശ്വരമാക്കിയ തമ്പിയെന്ന കഥാപാത്രമായി മകൻ ഷമ്മി തിലകനും, ജയറാം പകർന്നാടിയ പാച്ചുവായി (ഭാസ്കർ) മകൻ കാളിദാസ് ജയറാമും ആണ് വീഡിയോയിൽ എത്തിയത്..
Read More: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us