/indian-express-malayalam/media/media_files/uploads/2023/09/AI-Art-Movie-Characters.jpg)
ഡെറിക് ബെർണാഡ് എന്ന ചെറുപ്പക്കാരനാണ് ഈ എഐ ചിത്രങ്ങൾക്ക് പിറകിൽ
സോഷ്യൽ മീഡിയയിൽ എങ്ങും എഐ തരംഗമാണ്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ (എഐ) വരവോടു കൂടി ഫോട്ടോ എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. റീഫെയ്സ്, എ ഐ ആപ്പായ ലെൻസ, ഫോട്ടോ ലാബ് എന്നിവയൊക്കെ വീണ്ടും ശ്രദ്ധ നേടുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട ചില സിനിമാ കഥാപാത്രങ്ങൾക്ക് എഐ പരിവേഷം നൽകുകയാണ് എഐ ആർട്ടിസ്റ്റായ ഡെറിക് ബെർണാഡ് എന്ന ചെറുപ്പക്കാരൻ.
മതിലുകളിലെ നാരായണി, ഇരുവരിലെ കൽപ്പനയും ആനന്ദനും, ഇൻ ഹരിഹർനഗറിലെ ജോൺ ഹോനായി, മാടപ്പള്ളിയിലെ കാട്ടുപ്പറമ്പൻ, മീശമാധവൻ എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെയെല്ലാം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിസുന്ദരന്മാരാക്കി അവതരിപ്പിക്കുകയാണ് ഡെറിക്.
ഒപ്പം, മലയാളികളുടെ സ്വന്തം ബേപ്പൂർ സുൽത്താനെയും ചിത്രങ്ങളിൽ കാണാം. എന്തായാലും ഡെറിക്കിന്റെ ഈ എ ഐ ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.