മലയാളത്തിന്റെ അനശ്വര നടി കെപിഎസി ലളിതയുടെ വിടപറയൽ തീർത്ത വേദനയിൽ നിന്ന് മുക്തരായിട്ടില്ല മലയാളികൾ. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രിയ നടിയുടെ വിയോഗത്തിൽ സ്വന്തം വീട്ടിലെ ആരോ മരണപ്പെട്ട പോലെ വിഷമത്തിലാണ് ഓരോരുത്തരും.
ഇപ്പോഴിതാ,ആ അനശ്വര പ്രതിഭയുടെ മുഖചിത്രം പൊട്ടുകളിൽ തീർത്ത് സ്നേഹാദരം അർപ്പിക്കുകയാണ് ഒരു കുട്ടി കലാകാരി. തൃശൂർ സ്വദേശി ആയ അശ്വതി കൃഷ്ണയാണ് പൊട്ടുകൾ കൊണ്ട് കെപിഎസി ലളിതയുടെ മുഖചിത്രം ഒരുക്കിയത്.
ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷിൻ്റെ സഹോദരൻ ഉണ്ണികൃഷ്ണന്റെ മകളാണ് അശ്വതി. മൂവായിരത്തിൽ അധികം കറുത്ത പൊട്ടുകൾ ഉപയോഗിച്ച് രണ്ടടി വലുപ്പത്തിൽ അഞ്ച് മണിക്കൂർ കൊണ്ടാണ് അശ്വതി ഈ ഒരു ചിത്രം ഒരുക്കിയത്. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഫെബ്രുവരി 25നാണ് കെപിഎസി ലളിത വിടപറഞ്ഞത്. രോഗബാധിതയായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
Also Read: കാലത്ത് ഞാൻ പോകും, പോകുമ്പോൾ എന്റെ മുന്നിലൊന്നും വന്നു നിൽക്കരുത്; നൊമ്പരമായി ആ വാക്കുകൾ