ഒറ്റനോട്ടത്തിൽ ഒരു യൂറോപ്യൻ തെരുവ്, എന്നാൽ തനി നാടൻ. കോഴിക്കോട് ജില്ലയിൽ വടകരയ്ക്കു സമീപം കാരക്കാട് നിർമിച്ച വാഗ്ഭടാനന്ദ പാർക്കിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഒഞ്ചിയം പഞ്ചായത്തിലെ കാരക്കാട് ഗ്രാമത്തിൽ വിനോദ സഞ്ചാര വകുപ്പ് നിർമിച്ച പാർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ചൊവ്വാഴ്ചയാണ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്.

Read more: ആ മനുഷ്യൻ തൊടും വരെ അതാർക്കും വേണ്ടാത്ത ചുമരായിരുന്നു; അതിമനോഹരമായ ചിത്രമൊരുക്കി അത്ഭുതകലാകാരൻ

ഉദ്ഘാടനത്തിന് പിറകെ തന്നെ പാർക്കിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. “യൂറോപ്യൻ നഗരം ഒന്നും അല്ല, വടകരക്കും മാഹിക്കും ഇടയിലെ ഞങ്ങളുടെ കൊച്ചു ഗ്രാമം,” എന്ന അടിക്കുറിപ്പോടെയാണ് കാരക്കാട് സ്വദേശികളായ പലരും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്..

ഇത് യൂറോപ്പിലെയോ മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലെ ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രമല്ല ,

ഇത് കോഴിക്കോട് വടകര…

ഇനിപ്പറയുന്നതിൽ Vatakara – വടകര പോസ്‌റ്റുചെയ്‌തത് 2021, ജനുവരി 5, ചൊവ്വാഴ്ച

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും നിരവധി പേർ പാർക്കിന്റെ നിർമാണത്തെ പ്രശംസിച്ചു.”വിശ്വസിക്കാനാവുന്നില്ല! ഇത് കേരളത്തിൽ ആണോ? എന്തൊരു മാറ്റം നിർമാണ രീതികളിൽ,” എന്നാണ് പാർക്ക് ഉദ്ഘാടനം സംബന്ധിച്ച മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ വന്ന കമന്റുകളിലൊന്ന്. “സംഭവം യൂറോപ്യൻ സ്റ്റൈലാണ്,” എന്നാണ് മറ്റൊരു കമന്റ്.

ആധുനിക കേരളത്തെ വാർത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച നവോത്ഥാന നായകന്മാരില്‍ ഒരാളായ ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ…

Posted by Kadakampally Surendran on Tuesday, 5 January 2021

ഒഞ്ചിയത്തെ നാദാപുരം റോഡ് റെയില്‍വേ സ്‌റേഷന്‍ മുതല്‍ ദേശീയപാത വരെയുള്ള റോഡാണ് മുഖച്ഛായ മാറ്റി വാഗ്ഭടാനന്ദ പാര്‍ക്ക് എന്ന് നാമകരണം ചെയ്തതെന്ന് ടൂറിസം മന്ത്രി അറിയിച്ചു. പാർക്കിനെക്കുറിച്ച് നല്ല അഭിപ്രായം ഉയരുന്നതിനിടെ പാർക്ക് നിർമിച്ച പ്രദേശത്തിന്റെ മുൻപുണ്ടായിരുന്ന അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും താരതമ്യം ചെയ്യുന്ന ചിത്രങ്ങളും ടൂറിസം മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഇന്നലെ വടകരയില്‍ ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാര്‍ക്കിനെ പറ്റി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലെ…

Posted by Kadakampally Surendran on Wednesday, 6 January 2021

പൊതു ജനങ്ങളുടെ കായികവും മാനസികവുമായ വളര്‍ച്ചയും വിനോദവും ലക്ഷ്യമിട്ടാണ് പാർക്ക് നിർമിച്ചതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. 2.8 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴി വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണ്‍ ജിം, ബാഡ്മിന്റണ്‍ കോര്‍ട്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, കിണര്‍ നവീകരണം, നടപ്പാത നവീകരണം, റെയിന്‍ ഷെല്‍ട്ടര്‍, കിയോസ്‌കുകള്‍, ഇലക്ട്രിക്കല്‍ പ്രവൃത്തി, സെക്യൂരിറ്റി ക്യാബിന്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഘടകങ്ങള്‍.

Read More: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ പിന്നില്‍ അപകടം; വീഡിയോ

വാഹനവേഗം നിയന്ത്രിക്കാന്‍ നിശ്ചിത അകലത്തില്‍ ടേബിള്‍ ടോപ് ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും നടപ്പാത, നടപ്പാതയെ വേര്‍തിരിക്കാന്‍ ഭംഗിയുള്ള ബൊല്ലാര്‍ഡുകള്‍ എന്നിവയും നിർമിച്ചു. നടപ്പാതയില്‍ ഉയര്‍ച്ചതാഴ്ചകള്‍ പരിഹരിച്ച് വീല്‍ ചെയറുകളും മറ്റും പോകാന്‍ സഹായിക്കുന്ന ഡ്രോപ് കര്‍ബുകള്‍, കാഴ്ചാവൈകല്യമുള്ളവര്‍ക്കു നടപ്പാത തിരിച്ചറിയാന്‍ സഹായിക്കുന്ന ടാക്റ്റൈല്‍ ടൈലുകള്‍ തുടങ്ങിയ ക്രമീകരണങ്ങളെല്ലാം പാർക്കിൽ തയാറാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook