Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

‘നമ്മുടെ കോഴിക്കോട്’; ബീച്ചിന് പുതിയ മുഖം, വൈറലായി ചിത്രങ്ങൾ

ഒട്ടേറെ മാറ്റങ്ങളുമായി കോഴിക്കോട് ബീച്ച്; ഉദ്ഘാടനം ജൂലൈ ഒന്നിന്

Kozhikode Beach, Kozhikode Beach New look, Kozhikode Beach Photos, Kerala Beaches, Kozhikode Beach Vides, Kozhikode News, Kerala News, കോഴിക്കോട് ബീച്ച്, കോഴിക്കോട്, ie malayalam
Photos: facebook.com/CollectorKKD

കോഴിക്കോട്: കേരളത്തിലെ മനോഹരമായതും ആൾത്തിരക്കേറിയതുമായ ബീച്ചുകളിലൊന്നാണ് കോഴിക്കോട് ബീച്ച്. കോവിഡ് വ്യാപനത്തിന് മുൻപ് വരെ എല്ലാ വൈകുന്നേരങ്ങളിലും ഐസ് ഫ്രൂട്ടും ഉപ്പിലിട്ടതും തട്ടുകടകളുമായി വലിയ ആൾത്തിരക്കുണ്ടായിരുന്ന ബീച്ച്, ലോക്ക്ഡൗൺ കാലയളവിൽ ഒട്ടേറെ മാറ്റങ്ങളോടെ പുതുമോടിയിലെത്തിയിരിക്കുകയാണ്.

നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. അണിഞ്ഞെൊരുങ്ങി മാറ്റങ്ങളോടെ എത്തുന്ന കോഴിക്കോട് ബീച്ചിന്റെ വീഡിയോകളും ഫൊട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്.

കോഴിക്കോട് സൗത്ത് ബീച്ചിലാണ് മാറ്റങ്ങളിലേറെയും. ജില്ലാ ഭരണകൂടത്തിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിലാണ് നവീകരണം നടത്തിയത്.

നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നു. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നതെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു.

Photo: facebook.com/CollectorKKD/
Photo: facebook.com/CollectorKKD/

കോഴിക്കോടിന്റെ സാംസ്‌കാരിക നായകന്മാരായ വൈക്കം മുഹമ്മദ് ബഷീര്‍, എസ്കെ പൊറ്റക്കാട്, എംഎസ് ബാബുരാജ്, എംടി വാസുദേവന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ചിത്രങ്ങളാണ് സൗത്ത് ബീച്ചിന്റെ ചുമരുകളിലുള്ളത്. മിശ്കാല്‍ പള്ളിയും കുറ്റിച്ചിറയും തകര്‍ന്ന കടല്‍പ്പാലവും ഉരു നിര്‍മ്മാണവും മുതൽ ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം വരെ ചുവരുകളിലെ ചിത്രങ്ങളായി മാറിയിട്ടുണ്ട്.

Photo: facebook.com/CollectorKKD/
Photo: facebook.com/CollectorKKD/
Photo: facebook.com/CollectorKKD/

മരത്തടിയിലുള്ള ചവറ്റുകുട്ടകള്‍ ബീച്ചില്‍ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കളി ഉപകരണങ്ങള്‍, ഭക്ഷ്യ കൗണ്ടര്‍, ഭിന്നശേഷി റാമ്പുകള്‍, വഴിവിളക്കുകള്‍, ലാന്‍ഡ്സ്‌കേപ്പിങ്, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയവയും സ്ഥാപിച്ചിരിക്കുന്നു.

Read More: എടിഎം ഉപയോഗം നാലു തവണ, പാചകവാതക വില മാറ്റം; അറിയാം നാളെ നിലവിൽ വരുന്ന 7 പ്രധാന മാറ്റങ്ങൾ

സൗത്ത് ബീച്ചിന് പുറമെ ബീച്ചിൽ ശിൽപങ്ങൾ സ്ഥാപിച്ച പ്രദേശത്ത് ഭീമന്‍ ചെസ് ബോര്‍ഡും, പാമ്പും കോണിയും ചിത്രവും നൽകിയിരിക്കുന്നു. ഇതിന് പുറമെ ‘നമ്മുടെ കോഴിക്കോട്’ എന്നും ‘I ♥ KOZHIKODE’ എന്നും എഴുതിയ വലിയ ഡിസ്പ്ലേകളും ബീച്ചിൽ സ്ഥാപിച്ചിട്ടുണ്ട്.

നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് വൈകുന്നേരം ആറ് മണിക്ക് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും.

Read More: ഇന്ത്യയിൽ അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിൻ- മൊഡേണ വാക്സിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കോഴിക്കോട് ബീച്ചിനോട് ചേർന്നുള്ള ഭട്ട് റോഡ് ബീച്ചിലും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നേരത്തെ ബീച്ചിൽ ഓപ്പൺ സ്റ്റേജിനോട് ചേർന്നുള്ള ഭാഗങ്ങളിലും മാററ്റങ്ങൾ വരുത്തിയിരിക്കുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Kozhikode beach new look photos and videos

Next Story
തകധിമി തോം, എന്നാപിന്നെ ഞാനുംDog dancing with owner, Kerala news, Cherthala, Viral video, Dog videos, Dog dancing videos, Trending news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express