“ജോണി… സ്റ്റോപ്പ് ദേർ… നീ മാത്രം കഴിച്ചാൽ മതിയോടാ… അവർക്ക് കൂടി കൊടുക്ക്…” മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന ജോസ് പ്രകാശിന്റെ വില്ലൻ കഥാപാത്രം മലയാളികൾക്ക് സുപരിചിതമാണ്. സോഷ്യൽ മീഡിയയിലും ഈ സിനിമാ രംഗവും അതിലെ ഡയലോഗും എല്ലാം വൈറലാണ്. ഇപ്പോൾ ഒരു പടി കൂടി കടന്ന് മുതലക്കുഞ്ഞുങ്ങളുടെ ഒരു ആനിമേഷൻ വീഡിയോ ആണ് ട്രെൻഡിങ്ങാവുന്നത്.
ജെബോണിയൻസ് എന്ന ആമിമേറ്റർമാരാണ് മുതലക്കുഞ്ഞുങ്ങളുടെ ആനിമേഷൻ ഫിലിം പുറത്തിറക്കിയത്. മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്ന ജോസ് പ്രകാശ് കഥാപാത്രത്തിന്റെ ഡയലോഗുകളോട് കൂടെയാണ് വീഡിയോ.
“കൊതിയൻ ജോണി,” എന്ന പേരിലാണ് ഈ ആനിമേഷൻ വീഡിയോ പുറത്തിറക്കിയത്. മലയാളം സിനിമാ മേഖലയിലെ ഐക്കോണിക്കായ വില്ലൻ കഥാപാത്രങ്ങളിൽ ഒന്നിന് സമർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ജെബോണിയൻസ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അപ്ലോഡ് ചെയ്ത് ഒമ്പത് മണിക്കൂറിനുള്ളിൽ തന്നെ ഇൻസ്റ്റഗ്രാമിൽ ഒന്നേകാൽ ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്. 24,000ഓള് ലൈക്കുകളും ഇതിനകം ഈ കുഞ്ഞു വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.