വനിതാ ദിനത്തില്‍ കൊച്ചിയില്‍ അരങ്ങേറിയ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിലെ ട്രോളന്മാർ. മറൈൻ ഡ്രൈവിൽ ഒന്നിച്ചിരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലിന് അടിച്ചോടിക്കുകയായിരുന്നു.
വൻ പ്രതിഷേധമാണ് ഈ സദാചാര ഗുണ്ടായിസത്തിനെതിരെ സമൂഹമാധ്യമത്തിൽ നടക്കുന്നത്. ശിവസേനയുടെ സദാചാര ഗുണ്ടായിസം കൈയ്യും കെട്ടി നോക്കിനിന്ന പൊലീസിനും രൂക്ഷവിമർശനമാണ് ട്രോളുകളിലുളളത്.
പൊലീസും ശിവസേനയും ഒരേ തൂവൽ പക്ഷികളാണെന്നും രണ്ട് പേർക്കും ഒരു സ്വരമാണെന്ന തരത്തിലുളള ട്രോളുകൾ വ്യാപകമായിട്ടുണ്ട്.
ശിവസേനക്കാർ ചൂരൽ വീശിയത് കൊണ്ടാണ് ലാത്തി വീശാതിരുന്നതെന്ന് പറയുന്ന പൊലീസുകാരനാണ് ഒരു ട്രോളിലുളളത്.
ഓടി രക്ഷപ്പെട്ടോയെന്നും ഇനി ഇവിടെ കണ്ടു പോകരുത്’ എന്നു ആക്രോശിച്ചായിരുന്നു ശിവസേന പ്രവര്‍ത്തകര്‍ യുവതീ-യുവാക്കളെ വിരട്ടിയും ചൂരൽ ഉപയോഗിച്ചും അടിച്ച് ഓടിച്ചത്.