തിരക്കുള്ള മെട്രോ, അതിലും തിരക്കുള്ള യാത്രക്കാര്‍ അതിനിടയില്‍ അല്‍പ്പം എന്റര്‍ടെയിന്‍മെന്റ് ആയാല്‍ എങ്ങനെയിരിക്കും. കൊച്ചി മെട്രോയുടെ ജീവനക്കാരുടെ റീലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ജീവനക്കാരുടെ വീഡിയോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത് കെഎംആര്‍എല്‍ തന്നെയാണ്.
തെലുങ്ക് സിനിമയായ ‘ദസറ’യിലെ ‘മൈനറു വെട്ടി കട്ടി’ എന്ന ഗാനത്തിനാണ് മെട്രോ ജീവനക്കാര്‍ യൂണിഫോമില്‍ ചുവടുകള്‍ വയ്ക്കുന്നത്. ആദ്യം നിര്‍ത്തിയിട്ടിരിക്കുന്ന മെട്രോയുടെ സെഡില്‍ നിന്ന് ഒരു യുവതിയാണ് ഡാന്‍സ് കളിക്കുന്നത്, വൈകാതെ തന്നെ സഹപ്രവര്‍ത്തകനായ ഒരു യുവാവും ഒപ്പം ചേരുന്നുണ്ട്.
മറ്റൊരു വീഡിയോയില്‍ മെട്രോയിലെ രണ്ട് ജീവനക്കാരികള്‍ ചേര്‍ന്ന എനിമി എന്ന തമിഴ് ചിത്രത്തിലെ തും തും എന്ന ഗാനത്തിനും ചുവടുവയ്ക്കുന്നുണ്ട്. വിവിധ സ്റ്റെപ്പുകള്‍ മെട്രോയുെ വിവിധ ഭാഗങ്ങളില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.
രണ്ട് വീഡിയോകള്‍ക്കും മികച്ച അഭിപ്രായമാണ് നെറ്റിസണ്‍സിനിടയില്‍ നിന്ന ലഭിച്ചിരിക്കുന്നത്.