പേരക്കുട്ടികള്‍ക്കൊപ്പം ചിരിച്ചുകളിച്ച് ഫുട്‌ബോള്‍ കളിക്കുന്ന കെ.എം.മാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീടിനകത്ത് വച്ചാണ് കെ.എം.മാണിയും കൊച്ചുമക്കളും ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുന്നത്. ചെരുപ്പ് ഊരിയിട്ട് ആവേശത്തോടെ പന്ത് തട്ടുന്ന കെ.എം.മാണി പേരക്കുട്ടികളെ നന്നായി രസിപ്പിക്കുന്നുണ്ട്.

Read More: ‘വളര്‍ന്നും പിളര്‍ന്നും’ വലുതായവര്‍: ശക്തനായി കെ എം മാണി

‘ഞാന്‍ വല്യേ ഫുട്‌ബോളറായിരുന്നു’ എന്ന് കളിക്കുന്നതിനിടെ കെ.എം.മാണി പേരക്കുട്ടികളോട് പറയുന്നുണ്ട്. പതുക്കെ പന്ത് തട്ടികളിച്ചുകൊണ്ടിരുന്ന പേരക്കുട്ടികളില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് മാണി പന്ത് തട്ടുന്നത്. ഇടത് കാലില്‍ പന്ത് സ്വീകരിച്ച് വലതുകാല്‍ കൊണ്ട് തട്ടിയകറ്റുമ്പോള്‍ കെ.എം.മാണി പ്രായത്തെ തോല്‍പ്പിച്ച് ഗോള്‍ നേടുകയാണ്. കുട്ടികളേക്കാള്‍ ഉത്സാഹഭരിതനായാണ് കെ.എം.മാണി ഈ വീഡിയോയില്‍ കാണപ്പെടുന്നത്.

ചെറുപ്പം മുതലേ ഫുട്‌ബോള്‍ പ്രിയനായിരുന്നു കെ.എം.മാണി. പണ്ടെല്ലാം ഫുട്‌ബോള്‍ കളി സ്ഥിരം കാണാറുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയത്തില്‍ എത്തിയതോടെ അതിനൊന്നും സമയം ലഭിച്ചിരുന്നില്ലെന്നും കെ.എം.മാണി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ