അടുക്കളയില്‍ പ്രയോഗിക്കാവുന്ന പൊടിക്കൈകള്‍ കാണാം എന്ന സോഷ്യല്‍ മീഡിയ വീഡിയോകള്‍ വീക്ഷിക്കുന്നത് ലക്ഷങ്ങളാണ്. തലക്കെട്ടും ഇമേജും നല്‍കുന്ന ആകാംക്ഷയാണ് ഒരാളെ വീഡിയോയിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരം വീഡിയോകള്‍ നിര്‍മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത് വരുമാനമുണ്ടാക്കുന്നവര്‍ ധാരാളമാണ്.
എന്നാല്‍ ഈ വീഡിയോയില്‍ പറയുന്ന പൊടിക്കൈകള്‍ പ്രയോഗിച്ച് നോക്കിയിട്ടുണ്ടോ. പല വീഡിയോകളിലെയും പൊടിക്കൈകള്‍ പ്രേക്ഷകന് കൈപൊള്ളലായേക്കും. കാരണം മറ്റൊന്നുമല്ല, പൊടിക്കൈയായി അവതരിപ്പിക്കുന്നവയൊന്നും നിത്യജീവിതത്തില്‍ പ്രായോഗികമല്ല.
ചില പൊടിക്കൈകള്‍ ഉപയോഗിച്ചാണ് നിര്‍മാതാക്കള്‍ വീഡിയോ സൃഷ്ടിക്കുന്നതെന്നും വൈറലാക്കുന്നതെന്നും ബിബിസി നടത്തിയ അന്വേഷണത്തില്‍ വെളിവായി. വൈറലായ വീഡിയോകളില്‍ കാണിക്കുന്ന പൊടിക്കൈകള്‍ ബിബിസിയുടെ സ്റ്റുഡിയോയില്‍ ചെയ്തു നോക്കുകയും അവ പരാജയമാണെന്ന് തെളിയിക്കുകയും ചെയ്തു.
വീഡിയോ കാണാം
മലയാളത്തിലും ഇത്തരത്തില്‍ ശാസ്ത്രീയമായ അടിത്തറയില്ലാത്ത വീഡിയോകള്‍ ധാരാളമായി നിര്‍മിക്കുന്നുണ്ട്. ആഹാരം, ആരോഗ്യം തുടങ്ങിയ ജനപ്രിയ വിഷയങ്ങളിലാണ് വീഡിയോകള്‍ ഏറെയും നിര്‍മിക്കുന്നത്.