scorecardresearch
Latest News

അന്ന് മൂന്നടി മണ്ണ് കൊടുത്തു, ഇന്ന് പണം പിരിക്കല്‍; ഇത് ന്യൂജെന്‍ മാവേലി, വീഡിയോ

ക്യാബിനിന്റെ സൈഡിലേക്ക് ഓലക്കുട ഒതുക്കി വച്ചാണ് മഹാബലിയുടെ പരിപാടികള്‍

അന്ന് മൂന്നടി മണ്ണ് കൊടുത്തു, ഇന്ന് പണം പിരിക്കല്‍; ഇത് ന്യൂജെന്‍ മാവേലി, വീഡിയോ

ഓണം അടുത്താല്‍ കേരളത്തിന്റെ തെരുവുകളില്‍ എപ്പോഴും പ്രത്യക്ഷപ്പെടുന്നയാളാണ് മഹാബലി. എല്ലാ പരിപാടികളിലും ഓലക്കുട ചൂടി രാജവേഷത്തില്‍ മഹാബലിയുണ്ടാകും. പരിപാടികള്‍ മാത്രമല്ല പണമിടപാടുകള്‍ നടത്താനും തെളിയിച്ചിരിക്കുകയാണ് കണ്ണൂര്‍ തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ മാവേലി.

മഹാബലിയുടെ വേഷത്തിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥനാണ് ഇടപാടുകാരെ ഞെട്ടിച്ചെത്. മഹാബലി പണമിടപാടുകള്‍ നടത്തുന്ന വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസണ്‍സ്. എസ്ബിഐ ഫൗണ്ടേഷന്റെ മുന്‍ പ്രസിഡന്റായ നിക്സണ്‍ ജോസഫാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. ക്യാബിനിന്റെ സൈഡിലേക്ക് ഓലക്കുട ഒതുക്കി വച്ചാണ് മഹാബലിയുടെ പരിപാടികള്‍.

മഹാബലിയുടെ വേഷത്തിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങളും ലഭിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി കൊള്ളാം, ബാങ്കുകളും പ്രത്യേക ദിവസങ്ങള്‍ ഉത്സാഹത്തോടെ ആഘോഷിക്കണം,” ഒരാള്‍ കമന്റ് ചെയ്തു. “ഓണം സ്പിരിറ്റിനെ അഭിനന്ദിക്കുന്നു, അദ്ദേഹം തീർച്ചയായും ധൈര്യശാലിയാണ്, കോളേജിൽ വളരെ അപൂർവമായി മാത്രം ക്ലാസിലെത്തുന്നവരെയാണ് മഹാബലി എന്ന് വിളിച്ചിരുന്നത്,” മറ്റൊരാള്‍ കുറിച്ചു.

സംസ്ഥാനത്തെമ്പാടും ഓണാഘോഷങ്ങള്‍ പുരോഗമിക്കുകയാണ്. കോളജുകളിലും മറ്റും നടന്ന ആഘോഷങ്ങളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: King mahabali does transactions at an sbi bank counter video