എഴുന്നേറ്റ് നിന്ന് പത്തി വിരിച്ചൊരു നിപ്പാണ്, ആരു കണ്ടാലും അതിശയിക്കും. അത്ര ഭംഗിയും ഭീകരതയുമുള്ള രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഒരു ചെറിയ മണ്‍ചെരിവിലാണ് രാജവെമ്പാലയെ കാണാന്‍ സാധിക്കുന്നത്. പ്രത്യേകം ഒരു സ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടാണ് പാമ്പിന്റെ നോട്ടം. രാജവെമ്പാലയ്ക്ക് യഥാര്‍ത്ഥത്തില്‍ എഴുന്നേറ്റ് ഒരു മനുഷ്യന്റെ കണ്ണിലേക്ക് നോക്കി നില്‍ക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥന്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.
തിങ്കാളാഴ്ച പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ എണ്‍പതിനായിരത്തിലധികം പേരാണ് കണ്ടത്. ദൃശ്യങ്ങള്‍ കണ്ട് രാജവെമ്പാലയുടെ ഭംഗി ചിലര്‍ ആസ്വദിച്ചപ്പോള്‍ കുറച്ചധികം ആളുകള്‍ ഭയപ്പെടുകയും ചെയ്തിട്ടുണ്ട്.