Latest News
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

‘കിം കിം’ ഡാൻസ് ചലഞ്ച്, നാഗവല്ലി വെർഷൻ

സ്വൽപം ‘ഹൊറർ’ ആയി ഒരു ‘കിം കിം’ ഡാൻസ് ചലഞ്ച്

kim kim kim challenge, kim kim kim song, kantha kathorthirippu njan, film news, entertainment news

‘ജാക്ക് ആൻഡ് ജിൽ’ എന്ന സന്തോഷ് ശിവൻ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനം അടുത്തിടെ ദിവസം റിലീസിനെത്തിയിരുന്നു. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായിരുന്നു.

സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു മഞ്ജു വാര്യരുടെ ‘കിം കിം’ ഡാൻസ് ചലഞ്ച്. ‘കിം കിം’ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നിരവധി വീഡിയോകളും വന്നു. ഇപ്പോൾ ഒരു എഡിറ്റ് ചെയ്ത വീഡിയോ ആണ് വന്നിട്ടുള്ളത്. മണിച്ചിത്രത്താഴ്, ചിത്രത്തിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖി, കിലുകിൽ പമ്പരം എന്നീ സിനിമകളിലെ സീനുകൾ കൂട്ടിയോജിപ്പിച്ചാണ് ഈ വീഡിയോ.

പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ‘കിം കിം’ ഡാൻസ് ചലഞ്ച്. ‘കിം കിം’ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്‌നിയുടേയും മക്കളായ നന്ദനയുടെയും നീരാഞ്ജനയുടെയും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

Read More: ‘കിം കിം’ ഡാൻസുമായി നടൻ ഷാജുവിന്റെ മക്കൾ; വീഡിയോ

 

View this post on Instagram

 

A post shared by (@nandana_shaju)

 

 

View this post on Instagram

 

A post shared by (@nandana_shaju)

ബി.കെ ഹരിനാരായണന്‍ എഴുതി യ ‘കിം കിം കിം’ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. വെറുതെ ഒരു വാക്ക് ആയിട്ടല്ല കിം ഉപയോഗിച്ചിരിക്കുന്നതെന്നും സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടനയെന്നും പഴയ മലയാളം രചനകളിലും പഴയ കാല ‘സംഗീതനാടക ഗാനങ്ങളിലുമെല്ലാം ഈ രീതി നിലനിന്നിരുന്നു എന്നുമാണ് ഗാനരചയിതാവായ ഹരിനാരായണന്‍ പറയുന്നത്.

Read More: കാന്താ കാതോർത്തു നിൽപ്പു ഞാൻ; ‘കിം കിം’ ഡാൻസുമായി മഞ്ജു വാര്യർ, വീഡിയോ

സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജിൽ’. ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Kim kim kim dance challenge

Next Story
കോഹ്ലിയുടെ കുട്ടി മുതൽ ബച്ചന്റെ കോവിഡ് വരെ; ഈ വർഷത്തെ ടോപ് ടെൻ ട്വീറ്റുകൾtwitter top tweets 2020, twitter, obama, Chadwick Boseman, kamala harris, bts, virat kohli, ms dhoni, amithabh bachan, narendramodi, വിരാട് കോഹ്ലി, ധോണി, അമിതാഭ് ബച്ചൻ, ബിടിഎസ്, ചാഡ്വിക്ക് ബോസ്മാൻ, നരേന്ദ്ര മോദി, കമല ഹാരിസ്, ഒബാമ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com