കുട്ടികള്‍ക്കു പോലും പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയാവുന്ന തരത്തില്‍ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് യൂട്യൂബ്. മാത്രമല്ല, ചില കുട്ടികള്‍ക്കു ധാരാളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള സ്വന്തം യൂട്യൂബ് ചാനലുമുണ്ട്.
ഒരു നിശ്ചിത എണ്ണം സബ്‌സ്‌ക്രൈബര്‍മാരെ നേടുന്ന ചാനലുകള്‍ക്കു യൂട്യബ് പല തരത്തിലുള്ള പ്ലേ ബട്ടണുകളും സമ്മാനങ്ങളും നല്‍കാറുണ്ട.
തന്റെ മകന്‍ 100 സബ്സ്‌ക്രൈബര്‍മാരെ നേടിയതെിനെക്കറിച്ചും അതിനു ‘പ്ലേ ബട്ടണ്‍’ ലഭിച്ചതും കണ്ടന്റ് ക്രിയേറ്ററായ മാറ്റ് കോവല്‍ ട്വിറ്ററില്‍ പങ്കുവച്ചതു ധാരാളം പേരെ ആകര്‍ഷിച്ചിരിക്കുകയാണ്. 100 സബ്സ്‌ക്രൈബര്‍മാര്‍ക്കു യൂട്യൂബ് പ്ലേ ബട്ടണ്‍ നല്‍കുമോയെന്നാണ് ചോദ്യമെങ്കില്‍ ഒരു നിമിഷം നില്‍ക്കൂ. ഈ ‘പ്ലേ ബട്ടണി’ന്റെ മൂല്യം അതിനേക്കാള്‍ വലുതാണ്.
യൂട്യൂബ് നല്‍കുന്ന പ്ലേ ബട്ടന്‍ പോലുള്ള തടികൊടികൊണ്ടുള്ള ‘പ്ലേ ബട്ടണ്‍’ ആണു മാറ്റ് കോവലിന്റെ മകനു ലഭിച്ചത്. നല്‍കിയിരിക്കുന്നോ മകന്റെ സുഹൃത്തും.
”എന്റെ മകന്‍ 100 സബ്സ്‌ക്രൈബര്‍മാരെ സ്വന്തമാക്കി. അതിനാല്‍ അവന്റെ സുഹൃത്ത് അവനായി മരം കൊണ്ടുള്ള ഈ പ്ലേ ബട്ടണ്‍ ഉണ്ടാക്കി,’ യുട്യൂബ് പ്ലേ ബട്ടണോടു സാമ്യമുള്ള തടിപ്പലകയുടെ ഫൊട്ടോയ്ക്കൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തു.
സുഹൃത്തിന്റെ ചിന്തോദ്ദീപകമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് നെറ്റിസണ്‍സിനിടയില്‍ ഇത് തരംഗമായി. ഞായറാഴ്ച 14-ന് പോസ്റ്റ് ചെയ്ത ട്വീറ്റിന് 11,000-ലധികം ലൈക്കുകള്‍ ലഭിച്ചു.
”ഇത് ഡയമണ്ട് ബട്ടണിനെക്കാള്‍ വിലയുള്ളതാണ്,” എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ”100 സബ്സ്‌ക്രൈബേഴ്‌സ് ഉള്ളവര്‍ക്കു മരംകൊണ്ടുള്ള ഒരു ചെറിയ യൂട്യൂബ് ബട്ടണ്‍ പേപ്പര്‍ വെയ്റ്റ് അയച്ചിട്ടുണ്ടോയെന്ന് ആലോചിക്കുക,” മറ്റൊരാള്‍ പോസ്റ്റ് ചെയ്തു.
”എന്റെ യൂട്യൂബ് ചാനലിന് ഇത്തരമൊരു വൈകാരിക പിന്തുണയാണ് വേണ്ടത്. അവന് ഇനിയും ഇതുപോലുള്ള സുഹൃത്തുക്കളുണ്ടോ? അവരെ കണ്ടുമുട്ടാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു,”വേറൊരാള്‍ കുറിച്ചു.
”100 സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയതിനു നിങ്ങളുടെ മകന് അഭിനന്ദനങ്ങള്‍! നിങ്ങളുടെ മകന് ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ സുഹൃത്തുണ്ട്!” മറ്റൊരു ട്വീറ്റില്‍ പറയുന്നു.
സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം ഒരു ലക്ഷമാല്‍ സില്‍വര്‍ ക്രിയേറ്റര്‍ അവാര്‍ഡും ഒരു മില്യണായാല്‍ ഗോള്‍ഡ് ക്രിയേറ്റര്‍ അവാര്‍ഡും 10 മില്യണ്‍ ആയാല്‍ ഡയമണ്ട് ക്രിയേറ്റര്‍ അവാര്‍ഡുമാണു യൂട്യൂബ് നല്‍കുന്നത്.