scorecardresearch

Google Trends: ഷെയ്ഖ് ഹസീനയുടെ മുഖ്യ എതിരാളി; ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെ മരണം ഗൂഗിളിൽ തിരഞ്ഞ് ആയിരങ്ങൾ

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ഖാലിദ സിയ 80-ാം വയസിലാണ് അന്തരിച്ചത്

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ഖാലിദ സിയ 80-ാം വയസിലാണ് അന്തരിച്ചത്

author-image
Trends Desk
New Update
Khaleda Zia

ഫയൽ ഫൊട്ടോ

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കൊപ്പം കഴിഞ്ഞ 35 വർഷമായി രാജ്യത്തിന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ ചൊവ്വാഴ്ച അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 80-ാം വയസിലാണ് അന്ത്യം.

Advertisment

ഖാലിദ സിയയുടെ വിയോഗത്തിനു പിന്നാലെ, ആയിരക്കണക്കിന് ആളുകളാണ് ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയെ ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ അഞ്ചു മണിക്കൂറിനുള്ളിൽ ഇരുപതിനായിരത്തിലധികം സെർച്ചുകളാണ് ഉണ്ടായത്.

ഖാലിദ സിയയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നു. 1991-ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അവർ, പിന്നീട് 2001-ലും അധികാരമേറ്റു. മുൻ പ്രസിഡന്റായിരുന്ന സിയാവുർ റഹ്മാന്റെ ഭാര്യയാണ്.

Also Read: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

2001 നും 2006 നും ഇടയിൽ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയയുടെ അവസാന കാലയളവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയ്പേറിയ ഓർമ്മകളാണ്. വലതുപക്ഷ ഇസ്ലാമിക പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുമായി അവർ കൈകോർത്തതിനുശേഷം വടക്കുകിഴക്കൻ മേഖലയിലെ ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളും വിമത ഗ്രൂപ്പുകളും ബംഗ്ലാദേശിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നു.

Also Read: 'മരണം വരെ പോരാടും, ഞങ്ങളുടെ ജീവിതം ഒരു തമാശയായി മാറി'; ഉന്നാവ് അതിജീവിത

കഴിഞ്ഞ ഏഴ് വർഷമായി രാഷ്ട്രീയ വനവാസത്തിലായിരുന്ന മകൻ താരീഖ് റഹ്മാൻ കഴിഞ്ഞ ആഴ്ചയാണ് വിദേശത്തുനിന്നും ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. അമ്മയുടെ വിയോഗം ബിഎൻപിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഖാലിദ സിയയുടെ നിര്യാണത്തിൽ വിവിധ ലോകനേതാക്കളും ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടവും അനുശോചനം രേഖപ്പെടുത്തി. 

Read More: സ്വന്തം രാജ്യത്തെ ന്യൂനപക്ഷ പീഡനങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള ശ്രമം; പാക്കിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

Prime Minister Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: