/indian-express-malayalam/media/media_files/uploads/2017/12/modi31.jpg)
കൊച്ചി: ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്ത കേന്ദ്രസർക്കാരിനെതിരെ മലയാളികളുടെ രോഷം ഇരമ്പുന്നു. വർഷങ്ങൾക്ക് മുൻപ് നരേന്ദ്ര മോദി ഫെയ്‌സ്ബുക്കിൽ കുറിച്ച പോസ്റ്റിന് കീഴിൽ പൂരം ആഘോഷിക്കുകയാണ് മലയാളികളിപ്പോൾ. കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും ഒരേപോലെ പരിഹസിക്കുന്നതാണ് പോസ്റ്റിൽ ഇപ്പോഴുയർന്നിരിക്കുന്ന കമന്റുകൾ.
അധികാരത്തിലെത്തുന്നതിന് രണ്ട് വർഷം മുൻപ് 2012 മെയ് 23 ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ എഴുതിയ കുറിപ്പാണ് ഇപ്പോൾ മലയാളികൾ തിരഞ്ഞു കണ്ടെത്തിയിരിക്കുന്നത്. "കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാരിന്റെ ഭരണ പരാജയത്തിന്റെ ഉത്തമ തെളിവാണ് പെട്രോൾ വിലയിലുണ്ടായിരിക്കുന്ന വൻ വർദ്ധന. ഗുജറാത്തിലെ ജനങ്ങൾക്ക് മേൽ ഇത് വലിയ ബാധ്യതയാണ് അടിച്ചേൽപ്പിക്കുന്നത്. പാർലമെന്റ് സമ്മേളനം അവസാനിച്ച് തൊട്ടടുത്ത ദിവസം ഉണ്ടായ ഈ വർദ്ധന പാർലമെന്റിനെ അപമാനിക്കുന്നതാണ്," എന്നാണ് പോസ്റ്റിലെ പരാമർശം.
ഇതിനോടകം 14000ത്തിൽപരം റിയാക്ഷൻ കിട്ടിയിട്ടുളള പോസ്റ്റ് പക്ഷെ ഇപ്പോൾ വൻ ഹിറ്റായി മാറുകയാണ്. മലയാളികൾ ഒന്നടങ്കം പോസ്റ്റിന് കീഴിൽ പരിഹാസവും വിമർശനവുമായി എത്തി.
കമന്റുകൾ ഇങ്ങിനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us